Saturday, January 24, 2026

ചത്താ പച്ച

 



ഇതെന്തു പേര് എന്ന് സിനിമയുടെ ആദ്യ സൂചനകൾ വന്നപ്പോൾ ചിന്തിച്ചിരുന്നു...  കൂട്ടുകാർക്ക് പോലും എന്താണ് ഇതിന്റെ അർത്ഥം എന്ന് അറിയില്ലായിരുന്നു.. പിന്നീടുള്ള തിരച്ചിലിൽ കൊച്ചിയിൽ മാത്രം ഉള്ള നാട്ടുസംസാരത്തിലേ ഡു ഓർ ഡൈ ആണ് ഇതെന്ന് മനസ്സിലാക്കി... അതും എറണാകുളം ആൾക്കാർക്ക് പോലും അറിയാത്ത ഒന്ന്...


ഇപ്പോൾ സിനിമക്കാരുടെ സ്ഥിരം പരിപാടിയാണ് ആളെ പറ്റിച്ചു പൈസ പിടുങ്ങുക എന്നുള്ളത്.. ഏതെങ്കിലും സൂപ്പർ താരത്തെ കൊണ്ട് കാമിയോ റോൾ ചെയ്യിച്ചു അയാളുടെ ആരാധകരെ കൂടി ആദ്യദിവസം കയറ്റി മാക്സിമം കളക്ഷൻ ഒപ്പിക്കുക എന്ന ബിസിനസ്സ് തന്ത്രം.


മോഹൻലാൽ കഴിഞ്ഞ മാസം ഒരു കോമാളി വേഷം ആടി തീർത്തത് പോലെ ഇപ്രാവശ്യം മമ്മൂക്കയുടെ ഊഴം ആയിരുന്നു.. ഇവർ രണ്ടു പേര് ഇല്ലെങ്കിൽ തന്നെ സിനിമ അതിന്റെ വഴിക്കു പോകുമായിരുന്നു.


കിടിലൻ ഇടി പടം എന്ന് പറയാം.. തിയേറ്റർ. കുലുക്കി ഉള്ള അടിപൊളി സ്റ്റണ്ട്...കഥ പുതുമ ഒന്നും ഇല്ലെങ്കിലും അദ്വൈത് എന്ന സംവിധായകൻ അവതരിപ്പിച്ച രീതി പ്രേക്ഷകനെ പിടിച്ചിരുത്തും.


ചില സെന്റിമെന്റ്സ് സീൻ ഒക്കെ കുടുംബ പ്രേക്ഷകരെ കയറ്റുവാൻ വേണ്ടി ചെയ്തിട്ടുണ്ട്.. ബോളിവുഡ് സംഗീത സംവിധായകരുടെ മലയാളം അരങ്ങേറ്റം കൊള്ളാം..മുജീബിന്റെ ബി ജി എം പൊളി..


  അഭിനേതാക്കളുടെ എഫർട്ടും അവരുടെ ഹൈ വാട്ട് സ്റ്റണ്ട് രംഗം ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ നല്ല പണി എടുത്തിട്ടുണ്ട്..മൊത്തത്തിൽ എല്ലാവരും നല്ലപോലെ പണി എടുത്തിട്ടുണ്ട് എങ്കിലും മൊത്തത്തിൽ അതിന്റെ റിസൾട് പ്രേക്ഷകർക്കു കിട്ടിയില്ല.


ഒട്ടിട്ടി വന്നാൽ കാണാൻ കാത്തു നിൽക്കരുത്..ശോകം ആയിരിക്കും.. തിയേറ്ററിൽ തന്നെ പോയാൽ മാത്രമേ അടിയുടെ എഫക്ട് കിട്ടുകയുള്ളൂ.


പ്ര.മോ.ദി.സം

Thursday, January 22, 2026

ഇമ്പം

  



ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ ഈ സിനിമ കാണുവാൻ ഇപ്പോൾ ആണ് തോന്നിയത്.. രാഷ്ട്രീയത്തിൽ നടക്കുന്ന പുഴുക്കുത്തുകൾ നല്ല രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെ ഈ സിനിമ നല്ല രീതിയിൽ കണക്ട് ആകുന്നുണ്ട്.


മാങ്കൂട്ടം വിഷയം ഇപ്പോൾ എയറിൽ നിൽക്കുന്നത് കൊണ്ട് തന്നെ എങ്ങിനെയാണ് ജീവിതയും അതിജീവിത ഒക്കെ എന്ന് നമുക്ക് സമകാലിക സംഭവങ്ങൾ മനസ്സിലാക്കി തന്നു.മുൻപേ ആയിരുന്നു എങ്കിൽ ചിലപ്പോൾ ഇത്രകണ്ടു ഈ ചിത്രത്തിൽ സംഭവിക്കുന്നത് അവിശ്വസനീയം ആയേനെ..


കരുണൻ നടത്തുന്ന ശബ്ദം എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിലേക്കു എത്തുന്ന നിധി എന്ന കാർട്ടൂണിസ്റ്റും അവിടുത്തെ സന്തത സാഹചാരിയും ചേർന്ന് കരുണനെയും  തങ്ങളെയും ഉപദ്രവിച്ച പ്രേമരാജൻ എന്ന രാഷ്ട്രീയ കാരനെ പൂട്ടാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കുതന്ദ്രം കൊണ്ട് തിരിച്ചു പണി കിട്ടുന്നതും അതിൽ നിന്നും ഊരാൻ ശ്രമിക്കുന്നത് ഒക്കെയാണ് ശ്രീജിത്ത്‌ ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


ദീപക്, ദർശന, ലാലു അലക്സ്, ഇർഷാദ് എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രം ബോറടിയില്ലാത്ത രീതിയിൽ കണ്ടിരിക്കാൻ പറ്റുന്നുണ്ട്.. കേൾക്കാൻ സുഖം തോന്നുന്ന ഗാനങ്ങളും ഉണ്ട്‌ 


പ്ര.മോ.ദി.സം

Sunday, January 18, 2026

പെണ്ണ് കേസ്

 



ഞാൻ അറിയുന്ന ഒരു സ്ത്രീ യുണ്ട്.. അവൾ കുറെയേറെ പേരെ ഒരേസമയം "സ്നേഹിച്ചു " പറ്റിച്ചു കൊണ്ടിരുന്നു. പിടിക്കപ്പെടുമ്പോൾ പറയുന്ന കളവുകൾ കൊണ്ട് സെന്റി അടിച്ചു പിന്നെയും

 " വേണ്ടപ്പെട്ടവരെ" ഉണ്ടാക്കി കൊണ്ടിരുന്നു.


ഈ സിനിമ കാണുമ്പോൾ ഞാൻ അവരെയാണ് ഓർത്തത്‌. അവർ ഇപ്പോഴും ആ പരിപാടി തുടർന്ന് പോകുന്നുണ്ട്. ഒരളവുവരെ വിജയിക്കുന്ന പ്രവർത്തിയും തന്നെ. അവർ പറയുന്ന കള്ളം ഞാൻ ആസ്വദിച്ചു കേൾക്കും..


 സത്യം മനസ്സിലാക്കിയ എന്നോട് കള്ളം പറയുമ്പോൾ അതു കേട്ടു അവർക്കു സംശയമില്ലാത്ത വിധത്തിൽ  ആസ്വദിക്കുവാൻ  ഞാൻ പാടുപെടും എങ്കിലും  കേ ട്ടിരിക്കാൻ നല്ല രസമാണ്. 


 ഞാൻ ഇഷ്ട്ടപെടുന്ന ആളുകൾ കള്ളം പറഞ്ഞാൽ ഞാൻ അതു അവരോടു കള്ളനല്ലേ നീ എന്ന് ചോദിക്കില്ല.. കാരണം അവരെ എനിക്കിഷ്ടം ആയതുകൊണ്ട് കൂട്ട് നഷ്ടപ്പെട്ടു പോകരുത് എന്ന് കരുതുന്നത് കൊണ്ട് മാത്രം...


ഈ സിനിമയിൽ ഉള്ള മാറ്റം എന്താണ് എന്ന് വെച്ചാൽ ഇവിടെ "വേണ്ടപ്പെട്ടവർക്ക്" പകരം അവർ ഉണ്ടാക്കുന്നത് ഭർത്താക്കന്മാരെ ആണ്.. ആവശ്യങ്ങൾ ഒക്കെ സെയിം തന്നെ.


സാഹചര്യങ്ങൾ ആണ് സിനിമയിൽ അവരെ വില്ലത്തി ആക്കുന്നത്. അവരുടെ കഥ പോലീസും ശരിവെക്കുമ്പോൾ നമുക്ക് അവരോടു സഹതാപം തോന്നും..അവരുടെ ജീവിതം ഇങ്ങിനെ ആയിപോയല്ലോ എന്ന് ചിന്തിച്ചു...


ക്ലൈമാക്സ്‌ നന്നായി എന്നു പറയാം. അജുവിന്റെയും കൂട്ടാളിയുടെയും നർമങ്ങൾ നന്നായിട്ടുണ്ട്.. പഠിക്കാൻ കുറെയൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്.. നമ്മൾ  പലരെയുംഅവരുടെ വാക്ക് കൊണ്ട് മാത്രം പൂർണമായി വിശ്വസിക്കരുത് എന്ന് ചിത്രം ഊന്നി പറയുന്നുണ്ട്


പ്ര.മോ.ദി.സം

Wednesday, January 14, 2026

പാത്ത്

  



ഒരു പാട്ടിനെ ചുറ്റിപറ്റി ഉള്ള സിനിമയാണ്..നവ മാധ്യമം വഴി താൻ കേട്ട ഒരു പാട്ട് തന്റെ മുത്തശ്ശിയിൽ നിന്ന് കൂടി കേട്ടപ്പോൾ ആ പാട്ടിനു പിന്നിൽ എന്തോ ഉണ്ടെന്നു ക്യാമറമാനും എഡിറ്റർ കൂടിയായ അയാൾക്കും കാമുകിക്കും തോന്നുന്നു.



മുത്തശ്ശി പാടുന്നത് ലൈവ് ആയി ഫേസ് ബുക്കിൽ ചേർത്തപ്പോൾ പലർക്കും ഈ പാട്ട് അറിയാമെന്നു അറിയിക്കുന്നു..


അങ്ങിനെ അറിയും എന്ന് പറഞ്ഞ പലരിൽ കൂടിയും ഈ പാട്ട് ഏതു ഭാഷയിൽ ആണ്, ആരാണ് എഴുതിയത്, എന്താണ് ഇതിന്റെ അർത്ഥം എന്ന അന്വേഷണം ആണ് ചിത്രം.


പാട്ട്  ഉറവിടം തേടി പോയി ഓരോരുത്തരും പറയുന്ന കാര്യങ്ങളും മറ്റുമാണ് ചിത്രത്തെ രസിപ്പിക്കുന്നത്. ജാതി, മതം, വർഗം, ഭാഷ, ദേശം തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങൾ പലരും പറയുമ്പോൾ അതു കേട്ടിരിക്കാൻ നല്ല കൗതുകം തോന്നുന്നു.


മനുഷ്യർ പോയ വഴികളിൽ ഒക്കെ പാട്ട് ഉണ്ട്‌ എന്ന സത്യം മനസ്സിലാക്കി തരുന്നുമുണ്ട് ചിത്രം.


ചിത്രത്തിൽ അധികവും ഫ്രഷ് മുഖങ്ങൾ ആയതു കൊണ്ട് തന്നെ സിനിമ കണ്ടിരിക്കുവാൻ നല്ല ഫീൽ കിട്ടുന്നുണ്ട്.. മുഖ്യമായി വേഷം ചെയ്ത രണ്ടുപേർ അടക്കം എല്ലാവരും തങ്ങളുടെ റോൾ കണ്ടറിഞ്ഞു അഭിനയിച്ചിരിക്കുന്നു


പ്ര.മോ.ദി.സം 

പർപ്പിൾ പോപ്പിൻസ്

 



യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട സിനിമ ആണെന്ന് തുടക്കം എഴുതി കാണിക്കുന്നുണ്ട്.. പിന്നെ അവസാനം വളരെ വ്യക്തമായി തന്നെ ചിത്രങ്ങൾ സഹിതം വിവരണവും തരുന്നുണ്ട്.


ഇതുപോലത്തെ നൂറു കണക്കിന് സംഭവങ്ങൾ നമുക്ക് ചുറ്റിലും നടന്നു എന്നത് കൊണ്ട് തന്നെ പ്രേക്ഷകരെ ഒരു വിധത്തിലും സ്വാധീനിക്കാൻ പറ്റാതെ പരമ ബോർ ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട്.


മക്കളെ ഉപേക്ഷിച്ചു രണ്ടാം കെട്ടുകാരന്റെ കൂടെ അമേരിക്കയിൽ ജീവിക്കാൻ പോകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന സഹോദരി സഹോദരൻമാരുടെ ജീവിക്കുവാൻ ഉള്ള പെടാപാടാണ് പറയുന്നത്.


സഹോദരൻ കൊച്ചു കുഞ്ഞു ആയതുകൊണ്ട് തന്നെ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു നിർത്തേണ്ട ബാധ്യത സഹോദരിക്കു കൈവന്നപ്പോൾ  അവൾ അവന്റെ ഭാവി ഓർത്തു വിദേശത്ത് പോകാൻ ശ്രമിക്കുന്നത്, ചതിയിൽ പെട്ടു പോകുന്നത് ഒക്കെയാണ് പ്രമേയം.


കഥയുടെ പോക്ക് കാണുമ്പോൾ തന്നെ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് ചിന്തിക്കുക പ്രയാസം ഇല്ല.. അതുകൊണ്ട് തന്നെ ഒരു പുതുമയുള്ള ഒന്നും ചിത്രത്തിൽ ഇല്ല.


സഹോദരി സഹോദര സ്നേഹം കാണിച്ചു സെന്റിമെന്റ്സ് സൃഷ്ടിക്കാൻ ശ്രമിച്ചത് പോലും ക്ലിക് aayillaആയില്ല 


പ്ര.മോ.ദി.സം 

അപ്പുറം

  



ഈ സിനിമ എങ്ങിനെ അന്ധവിശ്വാസികളെ ബാധിക്കാതെ അവരുടെ കണ്ണിൽ പെടാതെ റിലീസ് ആയി എന്നതാണ് ചിന്തനീയം..ഇതുപോലെ ഉള്ള സിനിമകൾ മുൻപ് സെൻസർ കത്രിക പൂട്ട് പൊളിച്ചു വരാൻ കഷ്ട്ടപെട്ടിട്ടുണ്ട്.


 രാമന്റെയും സീതയുടെയും പേര് പറഞ്ഞാൽ പോലും വിശ്വാസം പോയി എന്ന് പറഞ്ഞു വിഷമിക്കുന്ന കപട വിശ്വാസികൾ ഇതിന്റെ ക്ലൈമാക്സ് എങ്ങിനെ ഉൾക്കൊണ്ട്‌ എന്നത് അത്ഭുതം തോന്നിക്കുന്ന കാര്യമാണ്.


തന്റെ ജീവിതത്തിൽ ഒന്നും ആവാൻ പറ്റാത്തതിന്റെ   നഷ്ട്ട ബോധം മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ട് എപ്പോഴും ആത്മഹത്യക്കു ശ്രമിക്കുന്ന കുടുംബിനി പല തവണ രക്ഷപ്പെട്ടു എങ്കിലും ഒരിക്കൽ മരണത്തിനു കീഴടങ്ങുന്നു.


പിന്നീട് തറവാട്ടിൽ വെച്ചു മരണന്തര ക്രിയ നടത്തുമ്പോൾ ഉണ്ടാകുന്ന സംഭവം ആണ് അപ്പുറം പറയുന്നത്..അവിടെ പാരമ്പര്യവും ആദർശവും മഹിമയും കാത്തു സൂക്ഷിക്കുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥയാണിത്.


ഒരാൾ പഠിക്കുവാൻ മിടുക്കി ആയിട്ടും തറവാട്ടിൽ അവൾ കൊണ്ടുവന്നിട്ടു തിന്നണ്ട എന്ന ഇരുണ്ട മനസ്സുള്ളവർ ജീവിക്കുന്ന ഇടത്തിൽ അവൾക്കു ഒരിക്കലും സ്വാതന്ത്രത്തോടെ ജീവിക്കുവാൻ കഴിയില്ല..


കിട്ടുന്ന അവസരത്തിൽ പുറത്തു ചാടി ജീവിക്കാൻ ശ്രമിക്കുന്ന അവൾക്കു പിന്നീട് തുടർന്ന് പഠിക്കാൻ പറ്റാത്തതിന്റെ നഷ്ടബോധം സമനില തെറ്റിക്കുപോൾ ഉണ്ടാകുന്ന വിപത്തുകൾ അതിനും അപ്പുറം ഉള്ള സംഭവങ്ങൾ ആണ് ഇന്ദു എന്നാ സംവിധായിക പറയുന്നത്.


പ്ര.മോ.ദി.സം 

രാജസാബ്

  



ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന്റെ തലയിൽ എത്രത്തോളം ഭാരമാണ് കയറ്റി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ അതു കഴിഞ്ഞു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ മതി..


പേരിന്റെ ബലത്തിൽ കളക്ഷൻ റിക്കാർഡുകൾ കിട്ടും എങ്കിലും ജനങ്ങളുടെ ഇടയിൽ വീണ്ടും വിസ്മയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.


ഈ സിനിമയും നാല് ദിവസങ്ങൾ കൊണ്ട് ഇരുന്നൂരു കോടിയിൽ കൂടുതൽ കളക്ട് ചെയ്തു എങ്കിലും സിനിമ എങ്ങിനെ എന്ന് ചോദിച്ചാൽ തെലുങ്ക് മാസ്സ് മസാല എന്നെ പറയാൻ പറ്റൂ.


ഹൊറർ കോമഡി സിനിമ ആണെങ്കിലും  അടുത്തു വന്ന സുന്ദർ സി ഹൊറർ ചിത്രങ്ങൾ പോലെ കുറേ സെറ്റിംഗ്‌സും പാട്ടും ഒക്കെ ഉണ്ടെങ്കിലും നമ്മളെ പേടിപ്പിക്കാൻ പറ്റിയിട്ടില്ല ചിരിപ്പിക്കാൻ ആണേൽ പിന്നെ പറയുകയും വേണ്ട. ഇതിലും ഭേദം അരമന സീരീസ് തന്നെയായിരുന്നു.

അൽഷിമെഴ്സ്സ് ബാധിച്ച പാട്ടിയുടെ ആഗ്രഹപ്രകാരം വർഷങ്ങൾക്കു മുൻപ് കാണാതായ താത്ത യെ അന്വേഷിച്ചുള്ള കൊച്ചു മകന്റെ പ്രയാണം ആണ് സിനിമ


പിന്നെ തിയേറ്റർ എക്സ്പീരിയൻസിൽ ഒരു മസാല സകല ലോജിക്കും മറന്നു കാണാൻ പറ്റും. ബബഭ ഒക്കെ ആഘോഷിച്ചോ എങ്കിൽ നിങ്ങള്ക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപെടും.


പ്ര.മോ.ദി.സം 

Sunday, January 11, 2026

പരാശക്തി

  



സൂര്യയും ദുൽഖറും നസ്രിയയും ഈ സിനിമ റിജക്റ്റ് ചെയ്തു എന്ന് മുൻപ് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. അവർ അവരുടെ കരിയറിൽ ചെയ്യുന്ന വലിയ ഒരബദ്ധം ആണെന്ന് തോന്നി.


ദേശീയ അവാർഡ് ഒക്കെ കിട്ടിയ സുധ കൊങ്കര എന്നാ ഈ ചിത്ര സംവിധായിക എനിക്ക് പുരുഷ സംവിധായകർക്കു കൊടുക്കുന്ന പ്രതിഫലം തരുന്നില്ല അതിന്റെ പകുതി മാത്രമേ തന്നുള്ളൂ എന്ന് കൂടി പറഞ്ഞപ്പോൾ എടുത്തു വെച്ചിരിക്കുന്നത് ഏതോ ബ്രമാണ്ട ചിത്രം ആയിരിക്കും എന്നും കരുതി.


ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പവും, പ്രഭാസിന്റെ രാജാ സാഹിബിനു ഒപ്പവും പൊങ്കൽ  മത്സരിക്കാൻ ഇറങ്ങി എന്ന് കേട്ടപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷിച്ചു.


എന്നാൽ ഇതിൽ ഭയക്കേണ്ട ജനനായകൻ ഇല്ലാഞ്ഞിട്ടു കൂടി സിനിമക്കു ആളില്ല എങ്കിൽ എന്തായിരിക്കും കാണിച്ചു വെച്ചിട്ടുണ്ടാവുക..എന്ത്കൊണ്ട് തമിഴ് സ്നേഹം വിരിഞ്ഞു ഒഴുകുന്ന സിനിമ അണ്ണാച്ചികൾക്ക് പോലും ദഹിക്കാത്തത്?


അവർക്കു വിവരം വെച്ച് എന്ന് പറയാൻ പറ്റും. വെറും തമിഴ് മാത്രം പഠിച്ചു അവർ തമിഴ്നാട് വിട്ട് പല സ്ഥലങ്ങളിൽ എത്തിച്ചേർന്നു അനുഭവിക്കുന്ന ബുദ്ധിമുട്ട് അവർക്കു നല്ലപോലെ അറിയാം. വോട്ടു കിട്ടാൻ രാഷ്ട്രീയ സർക്കാസ് അല്ല ജീവിതം എന്ന് അവർ മനസ്സിലാക്കി.


ഒരു പിരീയഡ് മൂവി ചെയ്യുമ്പോൾ നല്ലവണ്ണം പഠിച്ചു  ചെയ്യുന്നതിൽ ഉപരി അതു ജനങ്ങൾക്ക്‌ ആസ്വദിച്ചു കാണാൻ പാകത്തിൽ ചുട്ടു എടുക്കണം.. ഹിന്ദി വിരോധം കാട്ടി തമിഴ്ൻ മാരുടെ കയ്യടി വാങ്ങുവാൻ ഉള്ള ഒരു ടൂൾ മാത്രമായി പോയി ഇത്.


ഓരോ ഭാഷയും പഠിക്കുന്നത് അതിന്റെതായ ഗുണങ്ങൾ ഉണ്ട്‌ എങ്കിലും അതു അടിച്ചേല്പിക്കുമ്പോൾ ആണ് ആസഹ്യമാകുന്നത്... സ്കൂളിൽ പത്താം ക്‌ളാസു വരെ പഠിച്ചിട്ടും പഠിക്കാത്ത ഹിന്ദി നമ്മളെ എത്ര പെട്ടെന്നാണ് ബംഗാളികൾ പഠിപ്പിച്ചത്.


പ്രാദേശിക വിഷയം സംസാരിക്കുന്ന വിഷയം എത്രപേർക്ക് സഹിക്കും എന്ന് അറിയില്ല.. എന്തായാലും ഈ സിനിമയിൽ തിരക്കഥ തന്നെയാണ് വില്ലൻ.. ശിവ കാർത്തികേയൻ, ജയം രവി, അഥർവ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു എങ്കിലും ഗുണം ചെയ്യുക ജയം രവിക്ക് തന്നെയായിരിക്കും.


പ്ര.മോ.ദി.സം

Wednesday, January 7, 2026

തയ്യിൽ മെഷീൻ

 



ട്രെയിൻ യാത്രയിൽ സമയം കൊല്ലുവാൻ വേണ്ടി തല വെച്ച് കൊടുത്തതാണ്.. പിന്നെസിനിമയുടെ സമയവും കുറവ് ആയതു കൊണ്ട് താല്പര്യം തോന്നി.


സ്ഥലം മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന വീട്ടിൽ ആസ്വഭാവികത കണ്ടപ്പോൾ സഹപ്രവർത്തകനുമായി അതിന്റെ കാരണം തേടുകയാണ് അയാൾ.


അറിയുന്ന ആൾക്കാരോട് അതിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചു ഏറെക്കുറെ കാര്യങ്ങൾ  മന സ്സിലാക്കുമ്പോൾ അവിടെ ഉള്ള ഒരു തയ്യൽ മെഷീൻ ആണ് പ്രശ്നം എന്ന് മനസ്സിലാക്കുന്നുണ്ട്.



 തന്നെ ആരാണ് കൊന്നത് എന്ന് അറിയാത്തതു കൊണ്ട് പ്രതികാരം ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന പ്രേതത്തെ ഓർത്തു നമുക്ക് തന്നെ സങ്കടം വരും.കാരണം അവിടെ വരുന്ന ആൾക്കാരുടെ പേര് പ്രേതം വിളിക്കുന്നുണ്ട്.


ഇത്തരം കോപ്രായങ്ങൾ ഒറ്റിട്ടി യിൽ ആയതു കൊണ്ട് വലിയ നഷ്ട്ട ബോധം ഒന്നും തോന്നിയില്ല. അല്ലേലും ലേറ്റ് ആയി ഓടുന്ന ട്രെയിനിലെ വിരസതയിൽ ഇതൊക്കെ എന്ത്..


പ്ര.മോ.ദി.സം


Tuesday, January 6, 2026

ഇന്നസെൻ്റ്

 



അതുല്യനടൻ ഇന്നസെൻ്റുമായി സിനിമക്ക് ബന്ധമൊന്നും ഇല്ലെങ്കിലും ഇതിലെ നായകൻ ചില അവസരങ്ങളിൽ  ഇന്നസെൻ്റ് ആകുവാൻ നോക്കി പരാജയപ്പെടുന്നുണ്ട്.


ഈ കാലത്തും ഇത്തരം വളിപ്പ്

സിനിമ എടുക്കുന്നവനെ മട ലെടുത്ത് അടിക്കണം..ഒരു അന്തവും കുന്തവും ഇല്ലാതെ സമൂഹത്തിന് അത്യാവശ്യമായ ഒരു  വിഷയം നല്ല രീതിയിൽ അതിൻ്റെ സെൻസ് ഉൾകൊണ്ട് എടുക്കുന്നതിന് പകരം കോമാളികൾക്കു അവസരം കൊടുത്തു വെറും കുട്ടികളിയായി മാറിയ അവസ്ഥ.


ഇതിലെ നായകൻ്റെ അതായത്  അൽതാഫിൻ്റെ മുഖത്ത് വരുന്നത് ഒരേ ഒരു ഭാവം മാത്രമാണ്...പുച്ഛം എന്ന് വേണമെങ്കിൽ പറയാം.. അതു വെച്ച് രണ്ടു മണിക്കൂർ ഒക്കെ എങ്ങിനെ പ്രേക്ഷകൻ സഹിക്കും എന്ന് മനസ്സിലാക്കാൻ ഉള്ള സാമാന്യബുദ്ധി പൈസ ചിലവഴിച്ചവർക്ക് ഉണ്ടെങ്കിൽ ആ പണം കീശയിൽ ഇരുന്നേനെ..


പ്ര.മോ.ദി.സം


ഇത്തിരി നേരം

 



ചില പ്രേമബന്ധങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിഞ്ഞു എന്ന് വരില്ല..ചില സംഭവങ്ങൾ പ്രേമത്തെ പരാജയമായി മാറ്റും എങ്കിലും വർഷങ്ങൾ കഴിഞ്ഞാലും അത് മനസ്സിനുള്ളിൽ എവിടെയൊക്കെയോ അടിഞ്ഞു കൂടി കിടപ്പുണ്ടാകും.


അതുപോലെ ഉള്ള ഒരു കഥയാണ് ഇത്തിരി നേരം.വർഷങ്ങൾക്ക് മുൻപ് അടിച്ചു പിരിഞ്ഞ കാമുകി വർഷങ്ങൾക്കുശേഷം ഫോണിൽ ബന്ധപ്പെടുമ്പോൾ ഒന്ന് കാണണം എന്നുള്ള മോഹം നവീണിന് ഉണ്ടാകുന്ന..


ഇത്തിരി നേരം കണ്ട് സംസാരിച്ചു പിരിയാം എന്നനിലയിൽ ഉറപ്പിച്ച കാര്യം കണ്ടതിന് ശേഷം വീണ്ടും പഴയ കാമുകികാമുകൻമാർ ആയി മാറുകയും ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു.


അതുകഴിഞ്ഞ് പിന്നേടുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.അധികം സംഭവങ്ങളോ ആളുകളോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പറയേണ്ടത് ഒക്കെ പറയുന്ന സിനിമ ചിലർക്ക് നോസ്ടാർജിയ സമ്മാനിച്ചേക്കും


പ്ര.മോ.ദി.സം

Saturday, January 3, 2026

മൈ ചോയ്സ് - filim 2025

 



കുറെയേറെ സിനിമകൾ ഈ വർഷം കണ്ട് എങ്കിലും എനിക്ക് ഇഷ്ടപെട്ട ചില ചിത്രങ്ങളെ കുറിച്ച് പറയാം.കലക്ഷനെയോ മൂല്യങ്ങളെയോ അവാർഡുകളെയോ പരിഗണിക്കാതെ എനിക്ക് എൻജോയ് ചെയ്തു ഇഷ്ട്ടപെട്ടു കാണാൻ പറ്റിയ സിനിമകളെ കുറിച്ചാണ് പറയുന്നത്.ഇത് തന്നെയായിരിക്കും നിങ്ങളുടെ ചോയ്സ് എന്നും എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല..ഓരോരുത്തരുടെ അഭിരുചി വ്യത്യസ്തമായിരിക്കും


എക്കോ...


ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ മുന്നിൽ തന്നെ വെക്കാം.ദിൽജിത് ബാഹു രമേശ് കൂട്ടുകെട്ട് മുൻ ചിത്രങ്ങളിൽ ഉണ്ടാക്കിയ പ്രതീക്ഷ അതിൽ കൂടുതൽ മികവോടെ നിലനിർത്തി എന്ന് തന്നെ പറയാം...പെർഫെക്ട് കാസ്റ്റിംഗ് തന്നെയാണ് സിനിമയുടെ വിജയം..കണ്ട് മാത്രം മനസ്സിലാക്കിയാൽ പോരാ ചിന്തിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. സിനിമ വിട്ടു ഇറങ്ങിയാലും കൂടെ പോരുന്ന കഥാപാത്രങ്ങൾ.


കളങ്കാവൽ


മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം വില്ലൻ രൂപത്തിൽ കണ്ട ചിത്രം അദ്ദേഹത്തിൻ്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്നു..കണ്ടും കേട്ടും പഴകിയ തീം ആയിട്ട് പോലും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പെരുത്ത് ഇഷ്ടമായി.വിനായകൻ തൻ്റെ റോൾ നന്നാക്കി എന്നതാണ് പറയാൻ കഴിയുക പ്രതീക്ഷിച്ച പ്രകടനം കിട്ടിയില്ല എന്ന് എനിക്ക് തോന്നുന്നു ..എന്തുകൊണ്ടും കണ്ടിരിക്കേണ്ട ചിത്രം.


3 BHK 


തമിഴിൽ നിന്നും എത്തിയ ചിത്രം  സ്വന്തമായ വീട് എന്ന സ്വപ്നം കണ്ടുനടക്കുന്ന സാധാരണക്കാരൻ്റെ വേവലാതികൾ കൃത്യമായി വരച്ചിടുന്നു.ശരത്കുമാർ,ദേവയാനി,സിദ്ധാർത്ഥ് അഭിനയമുഹൂർത്തങ്ങൾ മറ്റൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകുന്നു.കുറെയേറെ വൈകാരിക നിമിഷങ്ങളും സംഭാഷണങ്ങളും ഉള്ള ചിത്രം മികച്ചത് തന്നെ.


ഒരിക്കലും പൂർത്തീകരിക്കാൻ പറ്റാത്ത , സ്വപ്നമായ തൻ്റെ സ്വന്തം വീടിൻ്റെ കുറിച്ചുള്ള ആധി പേറി ജീവിക്കുന്ന കുടുംബസ്ഥർക്കു സമർപ്പണം ആണ് ഈ ചിത്രം


ദുരന്ധർ


പാകിസ്ഥാനിൽ പോയി ഒളി ജീവിതം നയിച്ചു നമ്മുടെ ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കി അവരിൽ ഒരാളായി നിന്ന് അവർക്കെതിരെ പോരാടുന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കഥ പറയുന്ന ചിത്രം ദേശഭക്തിയും ഇൻജക്ട് ചെയ്യുന്നുണ്ട്.ഹിന്ദിയിൽ മാത്രം ഇറങ്ങിയ ചിത്രം ഹിന്ദി ഭാഷ ലവലേശം  വശമില്ലാത്ത ആൾക്കാർക്ക് മാത്രം ദുരന്തമായി അനുഭവപ്പെടും ..നല്ലൊരു അനുഭവം തരുന്ന സിനിമ


ടൂറിസ്റ്റ് ഫാമിലി


ശ്രീലങ്കയിൽ നിന്നും അനതികൃതമായി  വന്നു ചെന്നയിൽ ആരോരുമറിയാതെ  താമസിക്കുന്ന കുടുംബത്തിൻ്റെ  കഥ പറയുന്ന ചിത്രം അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച കാസ്റ്റിംഗ് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന ചിത്രം സ്വന്തം രാജ്യം ഉണ്ടായിട്ടും അഭയാർത്ഥികൾ ആകേണ്ടി വരുന്നവരുടെ കഥയാണ് പറയുന്നത് .തമിഴിൽ നിന്നും വന്ന ഈ ചിത്രം മികച്ച പ്രകടനം കൊണ്ടും അവതരണം കൊണ്ടും വേറിട്ട് നിൽക്കുന്നു.


സർവ്വം മായ


മലയാള സിനിമയിലെ മാറ്റങ്ങൾ   ആഗ്രഹിക്കാത്ത 


 " വിവരദോഷികൾ " എഴുതി തള്ളിയ നിവിൻപോളി എന്ന താരത്തിൻ്റെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ചിത്രം വിസ്മയതുംബത്തു,കൂടെ  ചിത്രങ്ങളുടെ പട്ടികയിൽ പെട്ടതാണെങ്കിലും അഖിൽ സത്യൻ്റെ അവതരണത്തിലൂടെ നിവിൻ, അജു, "ഡെലേലു" കൂട്ടുകെട്ടിൽ വിസ്മയം തീർക്കുന്നു. സകല റിക്കാർഡുകള് ഭേദിച്ച് മുന്നേറുന്ന സിനിമ നിവിൻ്റെ നൂറുകോടി ചിത്രമായി മാറി കഴിഞ്ഞൂ. തിയേറ്ററിൽ ചിരിയും കളിയും വേദനയും സൃഷ്ട്ടിക്കുന്ന് ചിത്രം ആസ്വാദർക്ക് മികച്ച അനുഭവം തന്നെ..


പൊൻമാൻ 


ഒരു കല്യാണ വീട്ടിൽ അന്നത്തെ   ആവശ്യത്തിന്  പൊന്നു കടം കൊടുത്തു അത് തിരികെ വാങ്ങുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ജ്വല്ലറി  കമ്മീഷൻ ഏജൻ്റിൻ്റെയും തിരിച്ചു കൊടുക്കാൻ പറ്റാത്ത  വീട്ടുകാരുടെയും  അതിനിടയിൽ പെട്ടു പോകുന്ന പുതു പെണ്ണിൻ്റെയും കഥ പറഞ്ഞ ചിത്രം സ്വർണത്തിന് അടിക്കടി വില കൂടിവരുന്ന ഈ കാലത്ത് സാധാരണക്കാരുടെ പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങളുടെ വേദന കൂടി പറഞ്ഞു വെക്കുന്നുണ്ട്.ബേസിൽ ജോസഫിൻ്റെ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമ സമൂഹത്തിലെ ചില പുഴുകുത്തുകൾ ചൂണ്ടികാണിക്കുന്നു.


സർകീട്ട് 


ജനിതക രോഗമുള്ള  കുട്ടിയെ അവരുടെ പരാക്രമത്തിൻ്റെയും തങ്ങളുടെ പ്രൈവസിയുടെ പേരിലും റൂമിൽ അടച്ചിട്ടു വളർത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന ചിത്രത്തിൽ കുട്ടിയുടെയും അപരിചിതനായ കൂട്ടുകാരൻ്റെയും ഗാഢബന്ധത്തിൻ്റെ കഥപറയുന്നൂത് നമ്മിൽ വേദന നിറക്കും..സിനിമ കുറച്ചുകൂടി വേഗത്തിൽ ആയിരുന്നുവെങ്കിൽ  കൂടുതൽ ഹൃദ്യമായേനെ.. ഗള്ഫില് വിസിറ്റിംഗ് വിസയിൽ എത്തി ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഒരു സമർപ്പണം കൂടിയാകുന്നു ഈ ചിത്രം. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപ്പെടുവാൻ മരുഭൂമിയിൽ എത്തിയിട്ടും വിയർക്കേണ്ടി വരുന്ന ആളായി ആസിഫലി മികച്ച് നിൽക്കുന്ന പ്രകടനം കാഴ്ച വെച്ചു.


തലവര


ശരീരത്തിൽ  ഉണ്ടായ പാണ്ട് കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ അതിനെ വിസ്മരിച്ചു ജീവിതത്തിൽ വിജയം കാണുന്ന യുവാവിൻ്റെ കഥ പറയുന്ന ചിത്രം ജീവിതത്തോട് പോരാടിക്കുന്നവർക്ക് വേണ്ടിയുള്ളത് ആണ്.സമൂഹം എന്ത് പറഞ്ഞാലും വിജയിക്കുമെന്ന് തീരുമാനമെടുത്തു അതിൻ്റെ പിറകെ പോകുന്ന യുവാവിൻ്റെ കഥ പറയുന്നു.


നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ പിഴവ് കൊണ്ടാണെന്ന് കരുതി ഒതുങ്ങി കൂടാതെ സമൂഹത്തിൽ ഇറങ്ങി അതിനെ പരിഹസിക്കുന്നവർക്ക് നേരെ പോരാടി വിജയിക്കണം എന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.


പെരുസു


അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ തമിഴ് ചിത്രം പറയുന്നത് മരണ വീട്ടിലെ കഥയാണ്.


നല്ലൊരു തീം ഒന്നുമല്ലെങ്കിലും കൈവിട്ടാൽ ആഭാസം ആയി പോകുന്ന തീം എങ്ങിനെ രസിപ്പിക്കും എന്ന് തെളിയിക്കുന്നു.മരണവീട്ടിൽ പോലും ചിരി ഉണ്ടാക്കാം എന്ന് കാട്ടി തരുന്നു.മലയാളത്തിലെ വ്യസനസമേതം ബന്ധു മിത്രാദികൾ പോലെ മരണ വീട്ടിലെ  തറ കോമഡി കൊണ്ടല്ല ചിരിപ്പിക്കുന്നത്. ഇതിൽ  ചിരി നമ്മുടെ ചുണ്ടിൽ ഉണ്ടാക്കാൻ അതിൻ്റേതായ കാരണം ഉണ്ട്.


തുടരും


മോഹൻലാൽ എന്നൊരു നടനെ കിട്ടിയാൽ വെറും കസർത്ത് മാത്രം കളിപ്പിക്കാതെ അദ്ദേഹത്തിന് പറ്റിയ കഥാപാത്രം കൊടുത്താൽ  കേരള ജനത ഏറ്റെടുക്കുന്ന സിനിമ എങ്ങിനെ ഉണ്ടാക്കാം എന്ന് തരുൺ മൂർത്തി എന്ന സംവിധായകൻ കാണിച്ചു തന്നു.കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും ആകുലതകളും ശരിയായി പറഞ്ഞു തന്ന ചിത്രം,മോഹന്ലാലിൻ്റെ ,ശോഭനയുടെ പിള്ളേരുടെ അഭിനയം കൊണ്ട് ഹൃദ്ധ്യമാക്കുന്നു.


" ജോർജ് സാർ" എന്ന വില്ലനെയും കൂടി ചേർത്തപ്പോൾ നല്ലൊരു ദൃശ്യവിസ്മയം തന്നു..മാസ്സ് മാത്രം കാണിച്ചു ആളെ പറ്റിക്കുന്ന നടൻ മാത്രമല്ല മോഹൻലാൽ എന്ന് പൃഥ്വിരാജിനെ  പോലെ ഉള്ള സംവിധായകരെ ഓർമ്മിപ്പിക്കുന്ന ചിത്രം കൂടിയായി.


അവിഹിതം


വളരെ ചെറിയൊരു സിനിമ, ഉള്ള സമയം നമ്മളെ പിടിച്ചിരുത്തി രസിപ്പിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ അണിയറപ്രവർത്തകർക്കു കൊടുക്കാം വലിയൊരു കയ്യടി..


ഒരു അവിഹിതവും അതിൻ്റെ പിന്നിലെ സംഭവങ്ങളും നല്ലരീതിയിൽ പറഞ്ഞ ചിത്രം മികച്ച് തന്നെ നിൽക്കുന്നു. ഏറെക്കുറെ പുതുമുഖങ്ങൾ ആയതു കൊണ്ടു തന്നെ നല്ലൊരു ഫ്രഷ് നസ്സ് ചിത്രത്തിനുണ്ട്. നാട്ടിൽ പുറത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ സംഭവങ്ങൾ യാധർത്ഥ്യത്തത്തോട് ചേർന്ന് നിൽക്കുന്നു.


വള 


ഒരു വളയും അതിനെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങൾ നല്ലരീതിയിൽ പറഞ്ഞ ചിത്രം നമുക്ക് ആസ്വദിക്കുവാൻ നല്ലരീതിയിൽ ചെയ്തു വെച്ചിട്ടുണ്ട്.അതിനിടയിൽ ആർത്തിയും പ്രാപ്തിയും ഒക്കെ വിഷയമാകുന്ന ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.വളയുടെ ചരിത്രം കുറച്ചു സഹിക്കുന്നില്ല എങ്കിൽ കൂടി നല്ലൊരു അനുഭവം നൽകുന്നുണ്ട് ചിത്രം.


സു ഫ്രം സോ 


കന്നടയിൽ നിന്നും മൊഴിമാറ്റി ജെപി തൂമിനാട് നായകനായി സംവിധാനം ചെയ്ത ചിത്രം ഗ്രാമത്തിൻ്റെ നന്മയും ഐശ്വര്യവും സമൃദ്ധിയും വിശുദ്ധിയും കാണിക്കുന്നതിന് ഒപ്പം അവിടുത്തെ അന്ധവിശ്വാസവും പറഞ്ഞു വെക്കുന്നുണ്ട്..പഴയ സത്യൻ അന്തിക്കാട് സിനിമ പോലെ നന്മ നിറഞ്ഞു ചിരിച്ചു രസിച്ചു ആസ്വദിക്കുവാൻ പറ്റിയ ചിത്രം


നാരാണിടെ മൂന്നു ആൺമക്കൾ


പഴയ തറവാട് പാർട്ടീഷൻ കഥ പറയുന്ന ചിത്രം സ്വത്തിന് വേണ്ടി കൂടപ്പിറപ്പുകളുടെ "യുദ്ധം "കാട്ടിത്തരുന്നു..കൂട്ടത്തിൽ ബന്ധങ്ങളുടെ ആഴം,അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ഇടപെടുന്ന പുതിയ തലമുറയെ കൂടി പരാമർശിക്കുന്നുണ്ട്.മിക്ച രീതിയിൽ കഥ പറഞ്ഞ ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.


നരിവേട്ട 


കുറച്ചുകാലം മുൻപ് നമ്മുടെ നാട്ടിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ സത്യാവസ്ഥ വേറൊരു കോണിൽ കൂടി പറയുന്ന സിനിമ വൈകാരിക രംഗങ്ങൾ കൊണ്ടും മറ്റും നമ്മെ പിടിച്ചിരുത്തി കളയുന്നു.പഴയ സംഭവം ആണെങ്കിലും ചില സിനിമാറ്റിക് പ്രയോഗങ്ങൾ നടത്തിയത് കൊണ്ട് മികച്ച ചിത്രം തന്നെയായി.


ഇനിയും ഇഷ്ടപെട്ട സിനിമകൾ ഉണ്ട്..കൂടുതലായി എഴുതുവാൻ പറ്റാത്തത് കൊണ്ട് പേരിൽ കൂടി പരാമർശിച്ചു പോകാം..


ഛാവ,രാമം രാഘവം,ദീയസ് ഏറെ,സ്വർഗം,ഡ്രാഗൺ,ഔസേപ്പിൻ്റെ ഒസ്യത്ത്, എന്നിവ കൂടി ഇതിൻ്റെ കൂട്ടത്തിൽ പെടുത്താം.ഇതിനൊക്കെ മുകളിൽ കൊടുത്ത  ചിത്രങ്ങളുടെ പിന്നിൽ മാത്രമേ സ്ഥാനം കൊടുക്കാൻ പറ്റൂ 


പ്ര.മോ.ദി.സം

Tuesday, December 30, 2025

അതിഭീകര കാമുകൻ

 



നല്ലൊരു കഥയുടെ ത്രെഡ് ഉണ്ടായിട്ടും പ്രണയത്തിൻ്റെ  ഫീൽ ഗുഡ് ബാഡ്  അനുഭവങ്ങൾ പങ്കുവെച്ച്  നല്ല നിമിഷങ്ങൾ തന്ന  നല്ല അഭിനേതാക്കൾ ഉണ്ടായിട്ടും മനം നിറക്കുന്ന  ഹിറ്റ്പാട്ടുകൾ ഉണ്ടായിട്ടും പ്രേക്ഷകൻ കാണാൻ കൂട്ടാക്കാത്ത ചിത്രമായി പോയി ഇത്..


ലുക്ക്മാൻ നല്ലരീതിയിൽ അതി ഭീകരനായിട്ടും എന്തോ പ്രേക്ഷകരിലേക്ക് ഈ സിനിമ ഏത്തുന്നത്തിൽ പരാജയപ്പെട്ടു.പ്രേക്ഷകന് മുഷിക്കാത്ത തരത്തിൽ നല്ല രീതിയിൽ തന്നെ ചിത്രം മുന്നോട്ടു പോകുന്നുമുണ്ട്.


പ്ലസ് ടൂ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് മനസ്സിലാക്കി അമ്മയുടെ നിർബന്ധത്തിന് വഴങ്ങി നീണ്ട  ഇടവേളക്ക് ശേഷം കോളേജിൽ പോകുന്ന അവിടെ വെച്ച് തെറ്റിദ്ധരിക്കപ്പെട്ട ഒരു ഇഷ്ടത്തിലേക്കും പ്രണയത്തിലേക്ക് പോകുന്നതും  അതിൻ്റെ ആഫ്റ്റർ ഇഫക്ട് ജീവിതത്തെ തന്നെ ഇല്ലാതാക്കുവാൻ ശ്രമിക്‌പോൾ  മാറ്റിമറിക്കുന്ന ചില സംഭവവികാസങ്ങൾ നല്ലരീതിയിൽ തന്നെയാണ് നല്ല പാട്ടിൻ്റെ അകമ്പടിയിൽ കൂടി സംവിധായകർ  പറഞ്ഞു വെച്ചിരിക്കുന്നത്.


ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയത് കൊണ്ട് കഷ്ടപ്പെട്ടു വളർത്തിയ അമ്മയെ അനുസരിക്കാതെ തന്തോന്നിയായി നടക്കുന്നത് കൊണ്ടോ എന്തോ നായകനെ പ്രേക്ഷകർക്ക് ബോധിച്ചില്ല എന്ന് തോന്നുന്നു.


അമ്മ മകൻ സ്നേഹത്തിൻ്റെ നല്ല മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും ചില സിനിമക്ക് പ്രേക്ഷകർ തീരുമാനിക്കുന്ന നടന്മാർ ഇല്ലെങ്കിൽ ബോക്സോഫീസിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നു ഇത് വെളിപ്പെടുത്തുന്നു.


പ്ര.മോ.ദി.സം

സർവ്വം മായ

 



ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ  മറ്റു രണ്ടു സിനിമകളെ കുറിച്ചാണ് ഓർത്തത്..ഇതിൻ്റെ സംവിധായകൻ്റെ ആദ്യ ചിത്രമായ പാച്ചുവും അൽഭുത വിളക്കും ഫാസിലിൻ്റെ വിസ്മയതുബത്തും..


നിവിൻ പോളി എന്ന നടനായിരുന്നു പാച്ചുവിൽ എങ്കിൽ ചിത്രത്തിൻ്റെ ജാതകം തന്നെ മാറിയേനെ എന്ന് നിവിൻ്റെ അനായസ അഭിനയം കണ്ടപ്പോൾ തോന്നി...ഫഹദ് മോശമായി എന്നല്ല പക്ഷേ ഫഹദിനേക്കാൾ അതിലെ റോള് ഇണങ്ങുന്നത് നിവിൻ പോളിക്ക് ആയിരുന്നു..


ഇതേ പാറ്റേണിൽ ഉള്ള വിസ്മയതുംബത്ത് എന്ന ചിത്രം എന്തുകൊണ്ട് ഇതുപോലെ നല്ല രീതിയിൽ എടുത്തിട്ടും മനസ്സിൽ കയറുന്ന ഗാനങ്ങൾ ഉണ്ടായിട്ടും പരാജയപ്പെട്ടു എന്നതാണ് അതിനെ ഓർക്കാൻ ഇടയാക്കിയത്.


തൻ്റെ കഴിവുകൾ തെളിയിക്കുവാൻ  തൻ്റെ സെയ്ഫ് ആയ സോൺ  വിട്ടു പോയതാണ് നിവിൻ പോളിക്കു മലയാള സിനിമയിൽ വിജയങ്ങൾ ഉണ്ടാക്കാൻ ഇത്ര ഇടവേള ഉണ്ടായത്.. ചില വ്യത്യസ്ത വേഷങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി എങ്കിലും ബോക്സോഫീസിൽ ചലനങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായില്ല.


അതിന് പ്രായശ്ചിത്തം എന്ന നിലയിൽ തന്നെ ആയിരിക്കും തൻ്റെ സ്വതസിദ്ധമായ ശൈലി യില് തകർക്കുവാൻ പറ്റുന്ന ഈ സിനിമയിലേക്ക് തിരിച്ചെത്തിയത്..അത് കൊണ്ട് തന്നെ പ്രേക്ഷകർ പഴയ നിവിൻ പോളിയേ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു..അഞ്ചു ദിവസം കൊണ്ട് അമ്പതു കോടി കവിഞ്ഞ ചിത്രം നിവിൻ നൂറുകോടിയിലേക്ക് എത്തിക്കുമോ എന്നാണ് അറിയേണ്ടത്.


തീർച്ചയായും കുടുംബസമേതം കണ്ട് ആസ്വദിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഇത്.. ഹൊറർ കോമഡി എന്നാണ് 

ജേണർ എങ്കിലും ഹൊറർ കൊണ്ട് ഇത്രയും ചിരിപ്പിച്ച രസിപ്പിച്ച ചിത്രം ഉണ്ടായിട്ടില്ല..


പ്ര.മോ.ദി.സം

Sunday, December 21, 2025

ഫാർമ

 



പലാവർത്തി, നൂറു തവണ എങ്കിലും   ലോകസിനിമയിൽ വന്ന ഒരു തീം ഒരു വെബ് സീരീസ് ആയി എടുക്കുമ്പോൾ അതും എട്ടു ഭാഗങ്ങൾ ഉള്ള സമയം കൂടുതൽ വേണ്ടുന്ന ഒന്ന് സമയം തീരെയില്ലാത്ത പ്രേക്ഷകൻ്റെ മുന്നിലിട്ട് കൊടുക്കുമ്പോൾ അവനെ അതിൽ പിടിച്ചിരുത്താൻ പറ്റുന്ന വല്ലതും കുത്തിതീരുകണം.


മെഡിക്കൽ രംഗത്തെ ചൂഷണങ്ങൾ എടുത്തുകാണിക്കുന്ന ആദ്യം അതിൻ്റെ ഭാഗവും പിന്നീട് അതിനു എതിരായി പടപൊരുത്തുകയും ചെയ്യുന്ന ഒരു മെഡിക്കൽ റപ്പിന് ഉണ്ടാകുന്ന അനുഭവങ്ങൾ ആണ് പി എസ് അരുൺ ,നിവിൻപോളി,രജത് കുമാർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന സീരിസിൻ്റെ ഉള്ളടക്കം.


ഫാർമ കമ്പനികൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന രോഗങ്ങൾക്ക് അവർ തന്നെ മറുമരുന്ന് നൽകുകയും  ജനങ്ങളെ നിത്യ രോഗികൾ ആക്കി കൊണ്ട് ബിസിനസ് വർധിപ്പിക്കുന്ന കുറെ ലോബികൾ നമ്മുടെ രാജ്യത്തുണ്ട്.


അവരൊക്കെ വലിയ ആൾക്കാരും ഉന്നതങ്ങളിൽ പിടിയും ഉള്ളത് കൊണ്ട് തന്നെ സാധാരണ മനുഷ്യർക്ക് അവർക്കെതിരെ പട നയിക്കുവാനും ജയിക്കുവാൻ ഒക്കെ ബുദ്ധിമുട്ട് ആയിരിക്കും.


1000 ബേബീസ് പോലെ നമ്മളെ ഞെട്ടിക്കുന്ന മെഡിക്കൽ കഥ പ്രതീക്ഷിച്ചു കണ്ടാൽ നിരാശയായിരിക്കും ഫലം


പ്ര.മോ.ദി.സം

Saturday, December 20, 2025

ഭ ഭ ബ

 



ഭയ ഭക്തി ബഹുമാനം എന്ന ഭ ഭ ബ ദിലീപിന് വലിയൊരു തിരിച്ചു വരവ് ഉണ്ടാകും എന്നായിരുന്നു പ്രവചനങ്ങൾ .അത്രക്ക് ഹൈപ് കൊടുത്തു കൊണ്ടാണ് ചിത്രത്തിൻ്റെ ഓരോ വിശേഷവും പുറത്തേക്ക് അണിയറക്കാർ വിട്ടു കൊണ്ടിരുന്നത്.കൂട്ടത്തിൽ മോഹന്ലാലിൻ്റെ കാമിയോ  വേഷം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ രണ്ടു ഫാൻസും അരയും തലയും മുറുക്കി രംഗത്ത് എത്തി.


സത്യം പറയട്ടെ ഈ സിനിമ ശരിക്ക് പ്രേക്ഷകനെ പറ്റിക്കൽ തന്നെയാണ്..അവൻ്റെ വികാരങ്ങൾ ചൂഷണം ചെയ്തു കൊണ്ട് ഒരു ഭ്രാന്തൻ പറ്റിപ്പ്..ലോജിക്ക് നോക്കരുത് ഇത് ഭ്രാന്തൻ സിനിമയാണ് എന്ന് തന്നെ അടിവരയിട്ടു പറയാം.അതിനിടയിൽ ഭാഗ്യലക്ഷ്മി എന്നവരുടെ ജല്പനങ്ങൾ കൂടിയായപ്പോൾ സിനിമ കേറിയങ്ങ് കൊളുത്തി.


നമ്മുടെ പ്രേക്ഷകർ എന്താണ് സ്വീകരിക്കുന്നത് എന്താണ് നിരാകരിക്കുന്നത് എന്ന് പോലും പ്രേഡിക് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ കൂടിയാണ് സിനിമ കടന്നു പോകുന്നത്.


ഫാൻസിന് മാത്രം ഇഷ്ടപ്പെടുന്ന തല അജിത്ത് ചെയ്തത് പോലെ ഗുഡ് ബാഡ് അഗ്ലി ടൈപ്പ് ഒരു ഐറ്റം..നിങൾ എൻ്റർടെയിൻ മാത്രമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ രണ്ടു "പേട്ടൻ"മാരുടെ ഫാൻ ആണെങ്കിൽ മാത്രം ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടും.അല്ലെങ്കിൽ രണ്ടരമണിക്കൂർ തലവേദന എടുത്തു പണ്ടാരമടങ്ങും.


തെലുങ്ക് സിനിമയിൽ പോലും ഇത്രക്ക് പൊട്ടത്തരം കണ്ടിട്ടുണ്ടാവുകയില്ല..കഥയോ എന്തിന് തിരക്കഥപോലും ഇല്ലാത്ത സിനിമക്ക് ദിലീപിൻ്റെ ഹൈ വാട്ട് എനർജിയും സംവിധായകൻ്റെ മികവും കൊണ്ട് മാത്രം മുന്നോട്ടു പോകുവാൻ പറ്റുന്നുണ്ട്.


പിന്നെ ആവേശം ഒക്കെ നമ്മൾ ഡ്യൂപർ സൂപ്പർ ഹിറ്റ് ആക്കി കൊടുത്ത നമ്മൾ ഈ സിനിമയും അതുപോലെ ആക്കി മാറ്റിയിട്ടുണ്ട് കളക്ഷൻ വിവരങ്ങൾ കാണുമ്പോൾ.


പ്ര.മോ.ദി.സം

Thursday, December 18, 2025

ദുരന്തർ

  



ഹിന്ദി സിനിമയിൽ കുറെയേറെ സ്പൈ സിനിമകൾ വന്നിട്ടുണ്ട്.. ഒട്ടുമിക്കതും  എൻ്റർടെയിനർ എന്ന നിലക്ക് മസാല കുത്തിനിറച്ച്  ഉണ്ടാക്കി എടുത്തത് ആയിരുന്നു.


അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്..ദേശബോധവും ദേശസ്‌നേഹവും പ്രേക്ഷകരിലേക്ക് ആവാഹിച്ച്  കൊണ്ട് വരുന്ന വിധത്തിൽ മികച്ച തിരക്കഥയും സംവിധാനവും നിർവഹിച്ച് ആദിത്യധർ എന്ന സംവിധായകൻ നമ്മളെ വിസ്മയിപ്പിക്കുന്നു.


ചിത്രത്തിൻ്റെ നീള കൂടുതൽ ഒരു പ്രശ്നം തന്നെയാണ് ഹിന്ദി മനസ്സിലാകത്തവർ ആണെങ്കിൽ പ്രേത്യേകിച്ചും..ഈ  മൂന്നര മണിക്കൂർ അടുപ്പിച്ചും പറഞ്ഞു തീരാത്തത് കൊണ്ട് അടുത്ത ഭാഗവും ഉടനെ വരും.


പുലിയെ പുലിയുടെ മടയിൽ പോയി വേട്ടയാടുക എന്ന രീതിയിൽ ഇന്ത്യയിലെ മികച്ച ഇൻ്റലിജൻസ് വിഭാഗം  പാകിസ്ഥാനിൽ പോയി നമ്മുടെ രാജ്യത്തെ നശീപ്പിക്കുന്നവരു ടെ ഇടയിലേക്ക് നുഴഞ്ഞു കയറി അവരുടെ  വിശ്വാസം കാത്തു പ്രീതി പിടിച്ചു പറ്റി അവരെ കിട്ടിയ അവസരത്തിൽ നശീപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.


കാണ്ഡഹാർ,പാര്ലമെൻ്റ് ആക്രമണം,ബോംബെ സ്ഫോടനം തുടങ്ങിയ ആസൂത്രണം ചെയ്യുന്ന സംഘത്തിനിടയിലേക്ക് നുഴഞ്ഞു കയറുന്ന "ഹംസ " എന്ന സ്‌പൈയുടെ സാഹസികത കൃത്യമായി വരച്ചിടുന്നു.


ഇന്ത്യയിലെ പ്രഗൽഭരായ അജിത് ഡോവലിനെയടക്കം റഫറൻസ് ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് ഖന്നയുടെ വിളയാട്ടം ആണെങ്കിലും  നായകനായ രൺവീർ സിംഗിൻ്റെ പ്രകടനം ശ്രദ്ധേയമാണ്..കുറച്ചു സ്ക്രീ പ്രസൻസ് മാത്രമേ ഉള്ളൂ എങ്കിലും മാധവൻ തിളങ്ങി  ,സഞ്ജയ് ദത്ത്,രാം പാൽ തുടങ്ങിയവരോപ്പം നമ്മുടെ "ആൻ മറിയ" സാറ അർജുൻ ആദ്യമായി നായികയാകുന്നു.


ഗൾഫ് രാജ്യങ്ങൾ പലരും ഞങൾ മതേതര രാജ്യം എന്ന് വീമ്പു പറയുമെങ്കിലും ചില രാജ്യങ്ങൾ ഈ ചിത്രം പ്രദർശിപ്പിക്കാത്തത് " മതത്തോടും മത രാജ്യത്തോടും ഉള്ള സ്നേഹം കൊണ്ടാണ്..ഇത്തരം ഒളിച്ചു കടത്തലുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും  ആശങ്ക ഉണ്ടാക്കുന്നു.


പ്ര.മോ.ദി.സം

Tuesday, December 16, 2025

ഫെമിനിച്ചി ഫാത്തിമ

 



ഇപ്പൊൾ ഏതെങ്കിലും ഒരു സിനിമ മാർക്കറ്റ് ചെയ്യാൻ ഏറ്റവും എളുപ്പവഴി എന്നത് എന്തെങ്കിലും വിവാദം ഉണ്ടാകുക എന്നതാണ്..വിവാദം വരുമ്പോൾ ചർച്ചകളായി കോലാഹലങ്ങൾ ആയി ജനങ്ങൾക്കിടയിൽ ശ്രദ്ധി ക്കപ്പെടും എന്നത് ഉറപ്പ്..


പക്ഷെ അതിനുള്ള വിഷയങ്ങൾ ഏറെ ഉണ്ടായിട്ടും ഇതിൻ്റെ അണിയറപ്രവർത്തകർ എന്തോ ആ കടുംകൈക്കു മുതിർന്നില്ല..അതുകൊണ്ട് തന്നെയാവാം തിയേറ്ററിൽ വലിയ ചലനം ഒന്നും ഈ സിനിമ ഉണ്ടാക്കിയില്ല...അധികം പേര് കാണാത്തത് കൊണ്ട് തന്നെയായിരിക്കും സിനിമ ഇറങ്ങിയിട്ടും ചർച്ച ഉണ്ടായില്ല.


ഇത് കണ്ട് വിവാദം ഉണ്ടാക്കുന്ന കുത്തിതിരിപ്പു്കാർ കണ്ട്  പഠിക്കേണ്ടതാണ്..

സിനിമയേ സിനിമയായി മാത്രം  കാണാൻ  കഴിയുന്ന ആൾക്കാർ ഇവിടെ ഉണ്ട് എന്ന് വെളിപ്പെടുന്നത് നല്ലത് തന്നെ..


മതങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അവാര്ഡ് കൊടുക്കുക എന്നൊരു രീതി അടുത്തകാലത്തായി "കമ്മറ്റികൾ" തുടർന്ന് വരുന്നൊരു രീതിയാണ് അത് ഈ ചിത്രത്തിനും കിട്ടിയിട്ടുണ്ട്.ഇതിലെ നായികക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് കൊടുത്തത് മറ്റെന്തോ ഉദ്ദേശത്തിൽ ആണ്..സാധാരണയിൽ കവിഞ്ഞ പ്രകടനം ഒന്നും ഉള്ളതായി തോന്നിയില്ല.


ചുരുക്കത്തിൽ പറഞാൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെ പാറ്റേൺ തന്നെയാണ് ചിത്രത്തിൻ്റെത്.പരിസരങ്ങൾ ഒക്കെ സെയിം ആണെങ്കിലും വ്യതസ്ത മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് മാത്രം.


ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയൊരു കഥ മനോഹരമായി ചിരിയുടെയും സമൂഹത്തിലെ ചില അനാചാരങ്ങൾക്കു  എതിരെ പ്രതികരിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നു.അധികവും പുതിയ മുഖങ്ങൾ ആയത്കൊണ്ട് അതിൻ്റേതായ ഫ്രഷ്നെസ്സ് ഉണ്ട്.


പ്ര.മോ.ദി.സം

Sunday, December 14, 2025

കളങ്കാവൽ

  



വർഷങ്ങൾക്കു മുൻപ് ലജൻഡ് ആയ ഐ വി ശശി യുടെ ഉയരങ്ങളിൽ എന്ന സിനിമ കണ്ടപ്പോൾ മോഹൻലാൽ എന്ന പടി പടിയായി താരപദവിയിലേക്ക് ഉയർന്നു വരുന്ന നടൻ ഇത്തരം റോളുകൾ ചെയ്‌താൽ അതു അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കില്ലേ എന്നൊരു ചിന്ത വന്നിരുന്നു.


പക്ഷെ ആ സിനിമ അദ്ദേഹത്തിന്റെ കരിയറിൽ ഒരു പൊൻതൂവൽ ആവുകയാണ് ഉണ്ടായത്. അതു പോലെ ഉള്ള വലിയ ഒരു റിസ്ക് തന്നെയാണ് മമ്മൂട്ടി ഇപ്പോൾ എടുത്തിരിക്കുന്നത് ഈ ചിത്രത്തിൽ എന്ന് പറയാം..


ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായ മമ്മൂക്ക ഇത്തരം ഒരു റോൾ എടുത്താൽ ജനങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നൊരു സംശയം മമ്മൂട്ടിക്കും അണിയറ കാർക്കും ഇല്ലായിരുന്നു എന്നതാണ് സത്യം


 തിയേറ്ററിൽ ഉണ്ടാകുന്ന കോടികളുടെ കിലുക്കം കാണുമ്പോൾ മമ്മൂക്കയുടെ ശരിയായ തീരുമാനം തന്നെയായിരുന്നു എന്ന് ഉറപ്പിക്കാം.


ക്ലൈമാക്സിനു അടുപ്പിച്ചു ചില കൺഫ്യൂഷൻ ഉണ്ടാക്കിയത് ഒഴിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ നായകൻ വില്ലൻ "ഓട്ടങ്ങൾ " നമ്മളെ പിടിച്ചിരുത്തുന്നു.. മമ്മൂക്ക വിസ്മയിപ്പിച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ നായകൻ അത്ര മികച്ചതായി തോന്നിയില്ല.


കുറച്ചു സമയങ്ങൾ മാത്രം നായികമാർക്ക് ഉണ്ടായിരുന്നു എങ്കിലും അവരൊക്കെ ഉള്ള സമയം കൊണ്ട് മികച്ച പ്രകടനം  പുറത്തെടുത്തു. 


ശക്തമായ തിരക്കഥ, സംവിധാനം, സംഗീതം എന്നിവയാണ് ചിത്രത്തിന്റെ ജീവൻ.. അവസാനം എന്താണെന്നു ഊഹിക്കാൻ പറ്റുന്നത് ആണെങ്കിലും മമ്മൂക്ക എതിർഭാഗത്തു ഉള്ളത് കൊണ്ട് ചിലതൊക്കെ മറിച്ചു ചിന്തിപ്പിച്ചു 


പ്ര.മോ.ദി.സം

Sunday, November 30, 2025

ആര്യൻ

  



തുടക്കം കണ്ടപ്പോൾ ഒരു അടിപൊളി ത്രില്ലർ ആയിരിക്കും എന്നു കരുതി എങ്കിലും എന്തുകൊണ്ട് അയാൾ അതൊക്കെ ചെയ്യുന്നു എന്നതിൽ വന്ന ലോജിക്ക് ഇല്ലായ്മ സിനിമയെ മൊത്തത്തിൽ നശിപ്പിച്ചു കളഞ്ഞു.


സിനിമയുടെ ത്രെഡ് ഒക്കെ നന്നായിരുന്നു എങ്കിലും എടുത്ത രീതിയിൽ കുറച്ചു കൂടി സ്പീഡ് കൊടുത്തു എങ്കിൽ കുറച്ചുകൂടി കണ്ടിരിക്കാൻ പറ്റിയേനെ.. രാക്ഷസൻ എന്നാ സിനിമ വിഷ്ണു വിശാൽ എന്നാ നടന് എന്തുമാത്രം ഭാരം തലയിൽ ഏല്പിച്ചു കൊടുത്തു എന്നതിന്റെ വലിയൊരു തെളിവാണ് ഈ ചിത്രം 


മുൻപ് മനോരമ മാക്സിൽ വന്ന ഒരു സീരീസ് കുറച്ചുകൂടി ആഴത്തിലും പരപ്പിലും കുറച്ചുകൂടി റിച്ചായി പറയാൻ ശ്രമിക്കുന്നു എങ്കിലും ഒന്ന് പോ ലും കൃത്യമായി നടക്കുന്നില്ല.ബൾട്ടി സിനിമയിൽ നിന്നും ഇറങ്ങിവന്ന് പോലെ അതേ ലുക്കിൽ സെൽവ രാഘവൻ വല്ലതും ചെയ്യും എന്നു വിചാരിച്ചു എങ്കിലും ആദ്യത്തെ കുറച്ചു സമയത്ത് കാണിച്ച വെടികെട്ടു കഴിഞ്ഞു സ്വയം ഒടുങ്ങുകയായിരുന്നു.


ഒരാൾ ആത്മഹത്യ ചെയ്തു കൊണ്ട് ഇനിയും തുടർച്ചയായി മരണങ്ങൾ ഉണ്ടാകുമെന്നു ഒരു ചാനൽ ഫ്ലോറിൽ വെച്ച് വെല്ലുവിളി ക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ആകാംഷ പെട്ടെന്ന് തന്നെ എരിഞ്ഞടങ്ങി പോകുന്നത് കൊണ്ട് വല്ല വിധേനയും കണ്ടു തീർത്തു എന്നു പറയാം


പ്ര.മോ. ദി. സം

Tuesday, November 25, 2025

എക്കോ

  



ഒരു സിനിമ തിയേറ്റർ വിട്ടതിനു ശേഷവും നിങ്ങളെ പിന്തുടരുന്നു എങ്കിൽ അതിന്റെ അണിയറയിൽ പ്രവർത്തിച്ച ആൾക്കാർ വിജയിച്ചു എന്നു പറയാം.


സിനിമ മുഴുവൻ പറയാതെ കുറേ നമുക്ക് പൂർത്തിയാക്കുവാൻ ദിൽജിത്തും ബാഹുല് രമേഷും ഇത് ആദ്യമായിട്ടല്ല ശ്രമിക്കുന്നത്. കഴിഞ്ഞ അവരുടെ കൂട്ടുകെട്ട് ഇതുപോലെ നമുക്ക് ചിന്തിച്ചു നോക്കുവാൻ അവസരം തന്നതാണ്.അതിൽ ഒരു രസമുണ്ട്... കാണികൾ കൂടി സിനിമയുടെ ഭാഗമാകുന്ന പ്രേത്യേക അനുഭവം.


ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും മിസ്റ്ററി ആയിരിക്കുന്നത് അത്ര നല്ല അനുഭവം അല്ലെങ്കിൽ കൂടി അതു അവസാനം വരെ പിന്തുടർന്ന് നമ്മളെ വല്ലാത്തരാവസ്ഥയിൽ എത്തിക്കുന്നത് കൊണ്ട് വല്ലാത്ത ഒരു ഫീൽ നൽകുന്നു..


അടുത്ത കാലത്ത് വന്ന മനോഹരമായ ഒരു സിനിമ അനുഭവം തരുവാൻ ദിൽജിത്ത് ബാഹുൽ ടീമിന് കഴ്ഞ്ഞിട്ടുണ്ടെങ്കിൽ ഓർത്തുവെച്ചോളൂ അവർ ഇവിടെ തന്നെ കാണും വ്യത്യസ്ത സിനിമകൾ തന്നു നമ്മളെ മോഹിപ്പിക്കുവാൻ..


ജെൻസി താരങ്ങൾ തൊട്ട്  വെറററൻ താരങ്ങൾ, വിദേശ താരങ്ങൾ വരെ മികച്ച അഭിനയം കാഴ്ചവെച്ച സിനിമ ഒപ്പിയെടുത്ത പ്രകൃതിയുടെ മനോഹാരിത കൊണ്ടും അതിനനുസരിച്ചു കൊണ്ടുള്ള സംഗീതം കൊണ്ടും വിസ്മയിപ്പിക്കുന്നു.


ഇന്റർനാഷണൽ ലെവലിൽ നമ്മുടെ ഭാഷയിൽ ഉള്ള ഒരു ക്‌ളാസിക്ക് ചിത്രം എന്നു പറഞ്ഞാൽ പോലും അധികമാവില്ല..പ്രകാശ് രാജിന്റെ പോലത്തെ  "നാറിയ " ജൂറികൾ മുഖം തിരിച്ചില്ല എങ്കിൽ അംഗീകാരങ്ങളിൽ ഈ ചിത്രം മുൻപന്തിയിൽ ഉണ്ടാകും.


പ്ര.മോ.ദി.സം

Tuesday, November 18, 2025

ഇൻസ്‌പെക്ഷൻ ബംഗ്ലാവ്

 



നാട്ടുകാരുടെ പേടിസ്വപ്നമായ ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റുമ്പോൾ ജനങ്ങൾക്ക്‌ ഒപ്പം പോലീസ്കാരും ഭീതിയിൽ ആകുന്നു..


ഫോറെസ്റ്റ് കാർ അടക്കം കുറച്ചു 

പേര്ക്കു ദുരൂഹത നിറഞ്ഞ മരണം സംഭവിച്ച വീട് ആയതുകൊണ്ട് തന്നെ വിശ്വാസം ഉള്ളവർക്ക് അവിടെ ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു.


അടിക്കടി പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ട് വലിയൊരു പൂജയിലൂടെ പ്രേതങ്ങളെ ത ളക്കുവാൻ ശ്രമിക്കുന്നു..അതിനിടയിൽ ഫ്ലാഷ് ബാക്കിലൂടെ പ്രേതങ്ങൾ എങ്ങിനെ ഉണ്ടായി എന്നു പറഞ്ഞു വിശ്വസി പ്പിക്കാൻശ്രമിക്കുന്നുണ്ട്.


യാതൊരു പുതുമ യും ഇല്ലാത്ത ഈ വെബ് സീറീസ് ഏഴു എപ്പിസോഡിൽ ആണ് പൂർത്തി യാക്കിയിരിക്കുന്നത്


പ്ര.മോ.ദി.സം

Monday, November 17, 2025

കാന്ത

 



പി ആറ് വർക്കുകൾ  പിന്നെ കുറേയേറെ തള്ളി മറിക്കലുകൾ ഒരു സിനിമയെ പടുകൂറ്റൻ നിലയിൽ എത്തിക്കും എന്നതിന് അടുത്തകാലത്ത് ഉണ്ടായ തെളിവാണ് ലോക എന്ന ചിത്രം..തിയേറ്ററിൽ എങ്ങിനെ ഇത്രയധികം കളക്ഷൻ റെക്കോർഡ് ഉണ്ടാക്കി എന്നത് ഇന്നും സിനിമ രംഗത്ത് അൽഭുതം തോന്നിക്കുന്ന കാര്യങ്ങള് തന്നെ ആണെങ്കിലും നേട്ടം അംഗീകരിക്കുക എന്നതാണ് നാട്ടുനടപ്പ്.


പി ആറ് പുട്ടി ഇട്ടു വെളുപ്പിച്ചു എടുക്കാൻ നോക്കി നടിപ്പ് നായകൻ പട്ടം വരെ ചാർഥികൊടുത്ത്  ദുൽഖർ സൽമാനെ ചിലർ കുളിപ്പിച്ച് എടുക്കുവാൻ നോക്കിയതാണ് ഈ ചിത്രത്തിൻ്റെ ആദ്യത്തെ ന്യൂനത..


അധികം തള്ളി മറിച്ച് പ്രേക്ഷകരിൽ വാനം മുട്ടെ പ്രതീക്ഷ നിറക്കാതെ സാധാരണ സിനിമയും പബ്ലിസിറ്റി ഒക്കെ കൊണ്ടുവന്നു എങ്കിൽ ചിത്രം ഇത്രയും നെഗറ്റീവ് അടിക്കില്ലായിരുന്നു.


അമ്പതുകളിൽ നടന്ന ഒരു സിനിമമേഖലയിലെ സംവിധായകൻ്റെയും അയാള് വളർത്തി വലുതാക്കിയ നടൻ്റെയും ഈഗോ ക്ലാഷ് അവരെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും മറ്റും കൃത്യമായി പറയുന്ന സിനിമ നായികയുടെ മരണത്തോടെ ട്രാക്ക് മാറുകയാണ് എന്ന് പ്രതീക്ഷിക്കുന്നു എങ്കിലും ആദ്യപകുതി.പോലെ തന്നെ നമ്മളെ നിരാശപ്പെടുത്തി കടന്നു പോകുന്നു.


അഹംഭാവം ഒരു കലാകാരൻ്റെ ജീവിതം എങ്ങിനെയൊക്കെ മാറിമറിക്കും എന്നാണ് ഈ സിനിമക്കുള്ളിലെ സിനിമ പറയുന്നത്.


ശക്തമായ കഥയോ തിരക്കഥ യോ അടയാളപ്പെടുത്താൻ പറ്റാത്ത സെൽവമണി ശെൽവരാജ് ചിത്രം ദുൽഖറിനെയും സമുദ്രക്കണിയുടെയും അഭിനയം കൊണ്ടും ജയ്ക്ക് ബിജോയ് സംഗീതം കൊണ്ടും മാത്രം കണ്ട് പോവാൻ പറ്റുന്നുണ്ട്.


പ്ര.മോ.ദി.സം

Sunday, November 16, 2025

Aവിഹിതം

 



സെന്ന ഹെഗ്ഡെയുടെ കാഞ്ഞങ്ങാട് സിനിമാറ്റിക്കിലെ മൂന്നാമത്തെ ചിത്രമാണ് അവിഹിതം.


പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അവിഹിതം കണ്ടുപിടിക്കുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.


ഒരു രാത്രിയിൽ സീരിയൽ കഴിഞ്ഞ സമയത്ത് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന അവിഹിതത്തിലെ കഥാപാത്രങ്ങൾ ആരെന്നു അറിയുവാനുള്ള ഉത്കണ്ഠ കൊണ്ട് രണ്ടുമൂന്നു ദിവസം നിരീക്ഷണത്തിൽ ഏർപ്പെടുന്ന ആൾക്കാർ ഒരു നിഗമനത്തിൽ എത്തിപ്പെടുകയും അവരെ പൂട്ടുവാൻ പരിപാടിയിട്കയും ചെയ്യുന്നു.


 അറിയപ്പെടുന്ന അധികം പേര്  ഇല്ലെങ്കിലും ഓരോ കഥാപാത്രങ്ങളും തങ്ങളുടെ റോളുകൾ മികച്ചതാക്കി മാറ്റിയിരിക്കുന്നു.അവർ ഓരോരുത്തരുടെയും  സംഭാഷണങ്ങൾക്ക് ഇടയിലെ കൗണ്ടറുകൾ നമ്മിലേക്ക് ചിരി വിതറുന്നുണ്ട്.


നമ്മൾക്ക് ഊഹിക്കുവാൻ കഴിയുന്ന ക്ലൈമാക്സ് ഒഴിച്ച് ബാക്കിയൊക്കെ നല്ല നിലയിൽ കൊണ്ടുപോകുവാൻ സംവിധായകന് കഴിഞ്ഞിട്ടുള്ളത് കൊണ്ട് ബോറടിക്കാതെ രണ്ടു മണിക്കൂറോളം ഉള്ള സിനിമ കണ്ട് തീർക്കുവാൻ കഴിയും.


പ്ര.മോ.ദി.സം

Friday, November 14, 2025

വള

  



മനുഷ്യൻ്റെ ആർത്തിക്ക് ഒരു പരിധിയും ഇല്ല.. പെണ്ണാകട്ടെ, ആണാകട്ടെ  മണ്ണ് ആകട്ടെ,മഞ്ഞ ലോഹമാകട്ടെ  അത് പിടിച്ചെടുക്കാൻ അവൻ ശ്രമിച്ചു കൊണ്ടേയിരിക്കും..ഇത് നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സ്വർണ്ണത്തോടുള്ള മനുഷ്യൻ്റെ അഭിനിവേശം ചൂണ്ടിക്കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ അത് പല മനുഷ്യജീവിതത്തിൽ എങ്ങിനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് കാണിച്ച് തരുന്നുണ്ട്.


ഒളിച്ചോടി നമ്പൂതിരികുട്ടിയെ കല്യാണം കഴിക്കുന്ന പോലീസുകാര്ന്  അവള് കണ്ട് ഇഷ്ട്ടപെട്ട വള വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു വേണ്ടി ശ്രമിക്കുന്നതും അത് ഒരു സാധാരണ വള അല്ലെന്നും അതിനു പിന്നിൽ വളരെയധികം രഹസ്യങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ അതിനു പിന്നാലെ പോകുന്നതും ചില പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതുമാണ് മുഹ്സിൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


റിലീസ് ചെയ്ത സമയത്ത് കുറെയധികം ചിത്രങ്ങൾ ഉള്ളത് കൊണ്ടോ പബ്ലിസിറ്റി അഭാവം കൊണ്ടോ എന്തോ നല്ല അഭിപ്രായം ഉണ്ടായിട്ടും അധികനാൾ തിയറ്ററിൽ ഉണ്ടായില്ല..


കുറെയേറെ ചവറു സിനിമകൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ ഈ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുന്നുണ്ട് എന്നതാണ് ആശ്വാസം..ഇടക്കിടക്ക് ലുക്ക്മാൻ സിനിമകൾ വരാറുണ്ട് എങ്കിൽ കൂടി അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് നല്ലൊരു നടനെ സംബന്ധിച്ചിടത്തോളം ആസ്വാസമല്ല.


ഗോവിന്ദ് വസന്തയുടെ മികച്ച ഗാനങ്ങൾ  കൂടിഉള്ള സിനിമ കാണുവാൻ ചിലവഴിക്കുന്ന സമയം നഷ്ടപ്പെടില്ല എന്ന് ഉറപ്പു പറയാം.


പ്ര.മോ.ദി.സം

Saturday, November 8, 2025

ബ്ലാക്ക് മെയിൽ

 



ഈ അടുത്ത കാലത്ത് ഒരു മലയാള സിനിമ കണ്ടിരുന്നു..തുടക്കം മുതൽ ഒടുക്കം വരെ ട്വിസ്റ്റ് കൊണ്ട് ആറാട്ട്..ക്ലൈമാക്സ് ട്വിസ്റ്റ് കഴിഞ്ഞു എന്ന് വിചരിക്കുമ്പോൾ ഇതാ വരുന്നു അടുത്തത്...അങ്ങിനെ ട്വിസ്റ്റ് കൊണ്ട് കാണികൾ ബോറടിച്ചത് കൊണ്ട് സിനിമ അധികം ഓടിയില്ല.


ഈ ചിത്രത്തിൻ്റെ പേര് ബ്ലാക്ക് മേയിൽ എന്ന് ആയതു കൊണ്ടാവാം വരുന്നവനും പോകുന്നവനും ഒക്കെ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബ്ലാക്ക് മേയിൽ ചെയ്യുകയാണ്. അങ്ങിനെ ബ്ലാക്ക് മെയിലിൻ്റെ സംസ്ഥാന സമ്മേളനം നടക്കുന്ന കൊണ്ട് തന്നെ കാണികൾക്ക് മേൽപറഞ്ഞ സിനിമ പോലെ കൺഫ്യൂഷൻ ആയി വെറുത്തു പോകുന്നുണ്ട്.


ബ്ലാക്ക് മെയിൽ എന്ന ഈ തമിഴ് സിനിമയെ കുറിച്ച് പറയാൻ ഒന്നുമില്ല....ജി.വി.പ്രകാശ് കുമാർ എന്ന പ്രതിഭ സമ്പന്നനായ സംഗീതസംവിധായകൻ തനിക്ക് ഒട്ടും ചേരാത്ത നായകവേഷം അവതരിപ്പിച്ചു നമ്മളെ ബോറടിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..ഒന്ന് രണ്ടെണ്ണം അതുഗ്രനായി ചെയ്തു എങ്കിലും കൂടുതലും വെറുപ്പിക്കൽ തന്നെയായിരുന്നു..ഇതിലും അത് തുടരുന്നു.


മെലഡി അടക്കം നല്ല നല്ല ഗാനങ്ങൾ സമ്മാനിച്ച ജി.വി.പി അറിയുന്ന പണിയെടുത്ത് ആളുകളെ രസിപ്പിക്കുന്നത് പകരം അഭിനയിച്ചു വെറുപ്പിക്കുകയാണ്.


പ്ര.മോ.ദി.സം

Friday, November 7, 2025

കരം

  



നല്ലവണ്ണം സിനിമകൾ ചെയ്തു കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തു വിജയിപ്പിച്ച ഒരുത്തനെ ചെന്നൈ പാശം,ക്ലിഷെ എന്നൊക്കെ പറഞ്ഞു കളിയാക്കിയപ്പോൾ അയാളും വിചാരിച്ചു കാണും ഒന്ന് മാറ്റിപ്പിടിച്ച് ഇമേജ് ബ്രേക്ക് ചെയ്യാം എന്നു...പക്ഷേ ഇമേജ് ബ്രേക്ക് ആയില്ല പടം ബ്രേക്ക് ആയി പൊട്ടി എന്ന് സാരം..


സടക്ക്,മഹാനദി,രുദ്രാക്ഷം തുടങ്ങി അനേകം സിനിമകൾ കൈകാര്യം ചെയ്ത വിഷയം മറ്റൊരു പാശ്ചാത്തലത്തിൽ പറഞാൽ ജനം സ്വീകരിക്കും എന്നൊരു തെറ്റായ ധാരണ നായകനും എഴുത്തുകാരനുമായ ആൾ ചിന്തിച്ചിട്ടുണ്ട് എങ്കിൽ അതു തിരുത്തേണ്ടത് നിർമതാവിൻ്റെയും സംവിധായകൻ്റെയും കടമയാണ് അത് കൊണ്ട് തന്നെ ഇതിലെ ഒന്നാമത്തെ പുള്ളി വിനീത് ശ്രീനിവാസൻ തന്നെയാണ്..ഇത് രണ്ടും അദ്ദേഹമാണ് നിർവഹിച്ചത്.


ഇത്രയും രൂപയോക്കെ മുടക്കി അന്യനാട്ടിൽ പോയി സിനിമ പിടിക്കുമ്പോൾ അല്പം പ്രേക്ഷകന് രസിക്കുന്ന എന്തെങ്കിലും ഒക്കെ അതിൽ കലർത്തണം. എഴുതിയ ആൾക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ എഴുത്തുകാരൻ കൂടിയായ വിനീത് ഇടപെടണമായിരുന്നു..


ആദ്യമായിട്ടാണ് ഒരു വിനീത് സിനിമ കാണുവാൻ പോയപ്പോൾ തിയേറ്ററിൽ നിന്നും പിൻവലിച്ച കാരണത്താൽ കാണുന്നത് ഒറ്റിട്ടിയില് വന്നിട്ട് ആകാമെന്ന് കരുതിയത്..അതൊരു ബുദ്ധിപൂർവമായ തീരുമാനം ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നു.


പ്ര.മോ.ദി.സം

Thursday, November 6, 2025

ഡീയസ് ഈറെ

 



റെഡ് റെയിൻ എന്നൊരു ചിത്രം വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ കാണുവാൻ ആളുണ്ടായിരുന്നില്ല..പക്ഷേ ഈ കഴിഞ്ഞ ആഴ്ച മുതൽ ആ ചിത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.


കാരണം ആ ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്..ഭൂതകാലം,ഭ്രമയുഗം,ഇപ്പൊൾ ഡീയസ് ഈറെ കൂടി 

മലയാള കരയെ വ്യതസ്ത അനുഭവത്തിൽ കൂടി പേടിപ്പിച്ചു നിർത്തുമ്പോൾ അദ്ദേഹത്തിൻ്റെ ആദ്യ സൃഷ്ട്ടി അവലോകനം ചെയ്യുന്നത് സ്വഭാവികം.


ഇത്രയും കാലം കുപ്പിപ്പാൽ ബോയ് ഇമേജ് ഉള്ള പ്രണവ് എന്ന നാപ്പോ കിഡ്ഢിൻ്റെ ഇൻട്രോ സീൻ കൊണ്ട് തന്നെ 

ഇമേജ് മാറ്റി മറിച്ചു ഈ സിനിമയിലെ അദ്ദേഹത്തിൻ്റെ ക്യാരക്ടർ എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.


തൻ്റെ വീട്ടിൽ അമാനുഷിക സാന്നിധ്യം കണ്ടപ്പോൾ അത് തൻ്റെ സ്വസ്ഥത നശി പ്പിച്ചപ്പോൾ അതിൻ്റെ കാരണം തേടി രോഹൻ എന്നുള്ള യുവാവിൻ്റെ പ്രയാണം ആണ് സിനിമ.


പ്രണവ് എന്ന നടൻ എത്രമാത്രം വളർന്നു എന്നും രാഹുൽ എന്ന സംവിധായകൻ്റെ അടിക്കടിയുള്ള മികവ് ഒക്കെ വിളിച്ചോതുന്ന ചിത്രം നമ്മെ ഭയപ്പെടുത്തുന്നു..


ഈ അടുത്ത കാലത്ത് കണ്ട ഉടായിപ്പ് ഹൊറർ സിനിമപോലെ അല്ല ഈ ചിത്രം..ഇത് ഒരു ക്ലാസിക് മൂവിയാണ്..അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ

 കോടി കിലുക്കം കൊണ്ട് തിയേറ്ററിൽ വീണ്ടും മലയാള വിജയഗാഥ ഉണ്ടാവുന്നതും.


പ്ര.മോ.ദി.സം

Tuesday, November 4, 2025

സിനിമാ അവാർഡ്

 



ആറ്റു നോറ്റു പ്രതീക്ഷിച്ച ദേശീയ അവാർഡ് കിട്ടാത്തപ്പോൾ ഒരു "മാന്യൻ" പറഞ്ഞിരുന്നു "ഈ അവാർഡിൽ ഒന്നും വിശ്വാസം ഇല്ല കാരണം ഇത് അഞ്ചോ പത്തോ ആൾക്കാർ മാത്രം ചേർന്നിരുന്നു എടുക്കുന്ന തീരുമാനം മാത്രമാണ് "


പക്ഷെ ഇതേ മാന്യൻ മുൻപ് അർഹതയില്ലാഞ്ഞിട്ട് കൂടി  കേരളത്തിലെ അവാർഡ് വാങ്ങിയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.  ദൈവവും വീട്ടുകാരും സുഹൃത്തുക്കളും അടക്കം 

  നന്ദി പറയാത്ത ആളുകൾ ഉണ്ടായിരുന്നില്ല..അവാർഡ് ആണ് ഒരു നടൻ്റെ ഉയർച്ചയുടെ ലക്ഷണം 

 അർഹതപെട്ടവരെ ജൂറി കണ്ടെത്തി എന്ന ഡയലോഗിൽ തുടങ്ങി കുറെയേറെ അങ്ങോട്ട് തള്ളി വിട്ടു. 

 


ഇരട്ടത്താപ്പ് ആണല്ലോ ഒരു കലാകാരൻ്റെ മുഖ്യ ആയുധം.അത് എവിടെയൊക്കെ പ്രയോഗിക്കുന്നത് അറിഞ്ഞിരിക്കണം എന്ന് മാത്രം..അയാള് ഇപ്പൊൾ പറഞ്ഞത് യാഥാർത്ഥ്യമാണ് പത്ത് പതിനഞ്ച് ദിവസം നൂറിൽ പരം സിനിമകൾ കണ്ട്  കൊണ്ട് വിരലിൽ എണ്ണാവുന്ന ആൾക്കാർ തീരുമാനിക്കുന്നത് അല്ലേ അവാർഡുകൾ. അപ്പോ അതെങ്ങിനെ ഒരു നാടിൻ്റെ അവാർഡ് ആകും


ദിവസവും ഒന്നിൽ കൂടുതൽ സിനിമ കണ്ടാൽ തന്നെ കിളി പോകുന്ന എന്നെ പോലത്തെ ആൾക്കാർക്ക് ഇവർ നൂറിൽ പരം സിനിമകൾ ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ട് തീർത്തു എന്ന് പറയുന്നത് തന്നെ വിശ്വസിക്കുവാൻ പറ്റില്ല.(മറ്റു എന്തെങ്കിലും ട്രിക് ഇതിൽ ഉണ്ടോ എന്ന് അറിയില്ല)


ഭരിക്കുന്ന പാർട്ടിയുടെ അടക്കം സമ്മർദ്ദം കൊണ്ട് അവർക്ക് കൊടുക്കുന്ന കൂലിയുടെ "പണി" നടത്തേണ്ടി വരുന്നത് കൊണ്ടാണ് എല്ലാ കാലത്തും അവാർഡുകൾ വിവാദം സൃഷ്ടിക്കുന്നത്.അത് തുടരുക തന്നെ ചെയ്യും..അത് അവാർഡിൽ മാത്രമല്ല എല്ലാ മേഖലയിലും വർഷങ്ങളായി തുടരുന്ന പ്രവണതയാണ്.


ഒന്ന് രണ്ട് വർഷം മുൻപേ മമ്മൂക്കയ്ക്ക് കൊടുത്ത അവാർഡ് ഇതുപോലെ സമ്മർദ്ദം കൊണ്ട് കൊടുത്തത് ആവാം കാരണം ആ സമയത്ത് അതിലും മികച്ച 

നടനമുണ്ടായിരുന്നു ..പിന്നെ ഒരു മമ്മൂക്ക ഫാൻ എന്ന നിലയിൽ അത് "വിവാദമാക്കി" പുറത്ത് പറയാതെ അംഗീകരിക്കുന്നു.

 

മമ്മുക്കയുടെ ഈ വർഷത്തെ അവാർഡ് പോലും ചില 

കുത്തിതിരുപ്പുകാർ 

അർഹനല്ല എന്ന് വിമർശിക്കുമ്പോൾ ഫാൻബോയ് എന്നനിലയിൽ അതിനെ എതിർക്കുവാൻ ഞാനുണ്ടാകും..ഇതുപോലെയുള്ള ഫാൻസുകൾ അവാർഡ് കമ്മറ്റിയിൽ ഉണ്ടായിരുന്നു എന്ന് നിശ്ചയം.


മഞ്ഞുമ്മൽ ബോയിസിനും,ഫെമിനിച്ചി ഫത്തിമക്കും ബോഗൻ വില്ലക്ക് ഒക്കെ അവാർഡ് വാരി കോരി കൊടുത്തപ്പോൾ എന്തുകൊണ്ട് പല ചിത്രങ്ങളും ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതും പ്രത്യേകിച്ചു കിഷ്‌കിന്ദകാണ്ഡം പോലത്തെ സിനിമയും   വിജയരാഘവൻ പോലത്തെ നടന്മാരുടെ അഭിനയവും ഇവരുടെ കണ്ണിൽപെട്ടില്ല എന്നതും അൽഭുതപ്പെടുത്തുന്നു.


മുൻപ് പറഞ്ഞതുപോലെ ആദ്യം ആസ്വദിച്ചു  കണ്ട കുറച്ചു ചിത്രങ്ങൾ(പിന്നെ പിന്നെ എങ്ങിനെയെങ്കിലും കണ്ട് തീർത്താൽ മതി എന്ന നിലയിൽ എത്തിയിരിക്കും) അല്ലെങ്കിൽ ഇതുമാത്രം കണ്ട് തീരുമാനിച്ചാൽ മതി എന്ന് സമ്മർദ്ദം കൊടുത്തതു് കൊണ്ടൊക്കെ കണ്ണ് മൂടി പോയതായിരിക്കും..


മികച്ച സ്വഭാവ നടന്മാർ എന്നപേരിൽ അവാർഡ് കൊടുത്തത് കണ്ടു്..വിജയരാഘവൻ്റെ കഥാപാത്രത്തിൻ്റെ സ്വഭാവം മോശമായത് കൊണ്ട് തഴഞ്ഞത് ആയിരിക്കുമോ? 


മറ്റൊരു സംശയം മലയാളം നന്നായി അറിയുന്ന സിനിമപ്രതിഭകൾ ഇവിടെ കുറെയുള്ളപോൾ  അന്യസംസ്ഥാനത്ത് നിന്നും ചുക്കിനും ചുണ്ണാബിനും കൊള്ളാത്ത ആൾക്കാരെ ജൂറി ചെയർമാൻ ആക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.


പഴയ ചട്ടക്കൂടുകൾ മാറ്റിക്കൊണ്ടാണ് ഇപ്രാവശ്യത്തെ അവാർഡുകൾ എന്ന് ജൂറി ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ അതേത് ചട്ടക്കൂട് എന്നൊരു സംശയം മാത്രം ചോദിക്കരുത്.. പീഡന വീരൻ കഞ്ചാവോളിയെയും കുട്ടികളെയും ഒരേ വേദിയിൽ കൊണ്ടുവരില്ല എന്ന തീരുമാനത്തിന് എന്തായാലും വലിയ കയ്യടി കൊടുക്കണം.


പ്ര.മോ.ദി.സം

Thursday, October 30, 2025

തലവര

 



റിലീസ് ചെയ്തപ്പോൾ നല്ല അഭിപ്രായം വന്ന സിനിമ തിയറ്ററിൽ എന്തുകൊണ്ടോ ലോങ് റണ്ണിംഗ് കിട്ടിയില്ല..സിനിമ എന്നത് ഒരിക്കലും നമുക്ക് ഊഹിക്കാൻ പറ്റുന്നത് ആയിരിക്കില്ല റിസൾട്ട്..അതുകൊണ്ട് തന്നെ വലിയ അൽഭുതം തോന്നിയതുമില്ല.


തല്ലിപ്പൊളി ചിത്രങ്ങൾ തള്ളി മറിച്ച് കോടികൾ കൊയ്യുമ്പോൾ നല്ല ചിത്രങ്ങൾ ആള് കേരാതെ പോകുകയാണ്.അർജുൻ അശോകൻ്റെ കരിയർ ബെസ്റ്റ് എന്ന് വേണമെങ്കിൽ പറയാവുന്ന "പാണ്ട' എന്ന കഥാപാത്രത്തെ കൊണ്ട് നമ്മളിലെ പ്രേത്യേകിച്ചു കേരളത്തിലെ ആൾക്കാരുടെ സ്വഭാവത്തെ സിനിമ നന്നായി ചൂണ്ടി കാണിക്കുന്നുണ്ട്..


ദേഹത്ത് പാണ്ട് വന്നപ്പോൾ ഉപേക്ഷിക്കുന്ന കാമുകിയും പാണ്ട എന്ന് വിളിക്കുന്ന സമൂഹവും ഒക്കെ അവനെ ഇപ്പൊൾ  ബാധിക്കുന്നില്ല എങ്കിലും ആൾകൂട്ടത്തിൽ  മുന്നിൽ നിന്ന  അവനെ പാണ്ടുകൊണ്ട് പിന്നിലേക്ക്  മാറ്റി നിർത്തുമ്പോൾ അവനു വിഷമമാകുന്നുണ്ട്..നമ്മുടെ കുറവുകളെ വലിയ സംഭവമായി കാണുന്ന സമൂഹത്തെ തിരുത്തുവാൻ കഴിയില്ല എങ്കിലും ഇതുപോലത്തെ കാര്യങ്ങള് കണ്ട് അവർ മനസ്സ് മാറ്റുവാൻ ശ്രമിച്ചാൽ നല്ലത്.


അതുകൊണ്ട് തന്നെ ഓരോരോ അവസരത്തിലും അവൻ സ്വയം പിൻവാങ്ങുമ്പോൾ അവനെ ചേർത്ത് പിടിക്കാൻ അവൻ്റെപുതിയ കൂട്ടുകാരി ഉണ്ടാകുന്നു..അവളുടെ നിർബ്ന്ധം കൊണ്ട് അവനെ പരിഹസികുന്നവർക്ക് മുന്നിൽ നിന്ന് അവൻ വിജയത്തിന് വേണ്ടി പൊരുതുന്നു..


അഖിൽ അനിൽ കുമാർ എഴുത്ത് കൂടി നടത്തുന്ന ചിത്രത്തിൽ സാധാരണക്കാരായ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങള് വ്യക്തമായി വരച്ചു കാണിക്കുന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി ശ്രമിക്കുന്ന തെരുവും,അവിടുത്തെ ഫ്രണ്ട് ഷിപ്പും,പ്രേമവും,ജീവിതവും,വിചാരിച്ച ജീവിതം കിട്ടാത്ത നിരാശയും കൃത്യമായി പറഞ്ഞു പോകുന്ന സിനിമയിൽ പറയുന്നത് നമ്മുടെ പലരുടെയും അനുഭവങ്ങൾ കൂടിയാണ്.


തിരഞ്ഞെടുത്ത വിഷയത്തിൽ പുതുമ ഉണ്ടായിരുന്നെങ്കിലും അതെന്തോ നമ്മുടെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ പറ്റിയില്ല എന്നൊരു ഫീൽ സമ്മാനിച്ച ചിത്രം ഇലക്ട്രോണിക് കിളി എന്ന സംഗീത സംവിധായൻ സമ്മാനിക്കുന്ന പാട്ടുകളും ബിജിഎം ഒക്കെ എടുത്തുപറയേണ്ടതാണ് .


പ്ര.മോ.ദി.സം


ലാൽ സലാം

 



ഇന്ന് കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ പിണറായി തന്നെയാണ്.ഇന്ന് സിപിഐ യുടെ മുന്നിൽ തൻ്റെ പാർട്ടി മുട്ടുമടക്കിയത് മാപ്രകൾക്ക് ആഘോഷിക്കുവാൻ അവസരം നൽകാതെ ജനക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട്  "അതുക്കും മേലേ"ക്ക് വന്നു..മാപ്രകൾ നിരത്തി വെച്ച "അച്ചുകൾ "മാറ്റേണ്ടി വന്നു.


എന്നാലും ചില മാപ്രകൾ ആദ്യം പറഞ്ഞ കാര്യങ്ങള് തന്നെ വെണ്ടക്ക അക്ഷരത്തിൽ കൊടുത്തു എങ്കിലും പിണറായി സർക്കാരിൻ്റെ പ്രഖ്യാപനങ്ങളും അതെ അക്ഷരത്തിൽ തന്നെ മുൻപേജിൽ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആൾക്കാർ ആദ്യം വായിക്കുന്നതും വായിക്കാതെ വിടുന്നതും എതെന്നു പറയേണ്ടല്ലോ..



പലർക്കും ഇതൊരു ചെറിയ കാര്യമായി തോന്നും എങ്കിലും വയോജനങ്ങളോട് ഒന്ന് പോയി അന്വേഷിച്ചാൽ മതി..ഇത് എത്ര വലിയ കാര്യമാണ് അവർ പറയുന്നതിൽ നിന്നും  മനസ്സിലാകും..ഏറെക്കുറെ ഈ സര്ക്കാര് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിക്കുപോൾ സീനിയർ സിറ്റിസൺസ് വലിയൊരു അളവിൽ ഇത് വോട്ടായി തിരിച്ചു കൊടുത്തത് കൊണ്ടാണെന്ന് കൂടി ഉറപ്പിക്കാം.


ഈ പ്രഖ്യാപനത്തോടെ സ്വതവേ പരസ്പരം അടിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് വിറളി പൂണ്ടിരിക്കുകയാണ്...കൊടുത്തു കൊണ്ടിരുന്ന നാനൂറു പോലും യഥാസമയത്ത് കൊടുക്കാത്ത അവർ ഇത് ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് വിളിച്ചു കൂവിയാലും അത് നല്ലൊരു കാര്യത്തിനായത് കൊണ്ട് രാഷ്ട്രീയം നോക്കാതെ  അണികൾ പോലും കയ്യടി ച്ചിരിക്കും.



സർകാർ ഉദ്യോഗസ്ഥർ,അങ്കണവാടി ജീവനക്കാർ, ആശാ വർക്കേഴ്സ്, പ്രീ പ്രൈമറി ടീച്ചേഴ്സ്, നെല്ല് റബ്ബർ കർഷകർ തുടങ്ങി എല്ലാവർക്കും ആസ്വദിക്കുവാൻ വകയുണ്ട്..


ഇതിൻ്റെ പിന്നിലെ ഒരു ചോദ്യം കൂടി പ്രസക്തമാണ് ,ഇതിനൊക്കെ സ്വതവേ  ദരിദ്രനായ സർകാർ എങ്ങിനെ പണം കണ്ടെത്തും എന്നുള്ളത്..പിണറായി ആയതു കൊണ്ട് അത് എങ്ങിനെയെങ്കിലും കണ്ടെത്തും എന്ന് ഉറപ്പിക്കാം എങ്കിലും മുൻപ് ചെയ്തത് പോലെ  മദ്യത്തിനും ലോട്ടറിലും പുറമെ "സേവനങ്ങൾക്ക്" മുഴുവൻ വലിയ ചാർജ് ഈടാക്കിയാണ് ശ്രമമെണെങ്കിൽ അത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ തുടർഭരണത്തിന് പോലും വിഘാതം സൃഷ്ടിച്ചേക്കാം..


പ്ര.മോ.ദി.സം

Wednesday, October 29, 2025

പുള്ളി

 



പുള്ളി എന്ന് മലയാളത്തിൽ ആയതുകൊണ്ട് പലവിധത്തിൽ ഉള്ള അർഥം ഉണ്ടെങ്കിലും ഇത് ജയിൽപുള്ളിയെ കുറിച്ചുള്ള കഥയാണ്..അനാഥനായ സ്റ്റീഫൻ എങ്ങിനെ ജയിലിൽ എത്തി എന്നതും അവിടെ അവൻ്റെ ജീവിതവും പ്രതിരോധവും..


ഒരിക്കൽ ജയിൽ പുള്ളി ആയാൽ സമൂഹം എപ്പോഴും അതിൻ്റെ കണ്ണിൽ കൂടി മാത്രമേ കാണൂ എന്നും എന്തെങ്കിലും പ്രശ്നം നാട്ടിൽ ഉണ്ടായാൽ നാട്ടുകാരും പോലീസും ആദ്യം സംശയിക്കുന്നത് ഈ പുള്ളികളെ ആയിരിക്കും എന്ന് തുടങ്ങി മനസ്സിൽ തട്ടുന്ന യാഥാർത്ഥ്യങ്ങളുടെ കുറെ സംഭാഷണങ്ങൾ ജിജു അശോകൻ  രചിച്ചു സംവിധാനം ചെയ്ത ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.


നല്ല രീതിയിൽ കൈകാര്യം ചെയ്തു പോയ സിനിമ ഇൻ്റർവെൽ കഴിയുമ്പോൾ പിടിവിട്ടു പോയി ക്ലീഷെ സംഭവങ്ങളിലേക്ക് ഒതുങ്ങി പോകുന്നുണ്ട്..പ്രണയം,റേപ്പ്,പ്രതികാരം ഒക്കെ മുൻകൂട്ടി കാണാൻ തരത്തിൽ പറഞ്ഞു വെക്കുന്നത് കൊണ്ട് തന്നെ ആദ്യത്തെ താൽപര്യം പിന്നീട് സിനിമ കാണാൻ ഉണ്ടായി എന്ന് വരില്ല.


പ്ര.മോ.ദി.സം

കിഷ്കിന്ധപുരി

  



ഇപ്പൊൾ ഹൊറർ സിനിമകളുടെ കാലം ആണെന്ന് തോന്നുന്നു.നമ്മുടെ ഭാഷയിൽ തന്നെ നമ്മളെ പേടിപ്പിക്കാൻ അണിയറക്കാർ പെടാപാട് പെടുമ്പോൾ അന്യഭാഷാ ചിത്രങ്ങളൊക്കെ മൊഴിമാറ്റി പേടിപ്പിക്കാൻ എത്തിയിരിക്കുന്നു.


വർഷങ്ങൾക്ക് മുൻപ് ഒരു റേഡിയോ സ്റ്റേഷനിൽ നടന്ന കൊലപാതകങ്ങൾ ഇപ്പോളത്തെ ആളുകളെ അവിടെ സന്ദർശിച്ചു ചില വസ്തുക്കൾ   കൈവശം വെക്കുന്നത് കൊണ്ട് ബാധിക്കുന്നതും അത്  ഒഴിവാക്കുവാൻ വേണ്ടിയുള്ള പെടാപാട് ആണ് സിനിമ പറയുന്നത്.


പ്രേതങ്ങളെ കാണിക്കുവാൻ അവരുടെ സാമീപ്യം അനുഭവിക്കുന്ന ഏജൻസി നടത്തുന്ന ആൾക്കാർ കൊണ്ടുപോകുന്ന സ്ഥലത്ത് വെച്ച് ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് അവിടെ നിന്ന് അവർ പിൻവ്വാങ്ങി എങ്കിലും അവരിൽ ഓരോരുത്തരായി കൊല്ലപ്പെടുന്നു..ബാക്കിയുള്ളവർ രക്ഷപ്പെടുവാൻ അതിൻ്റെ പിന്നിലെ കാരണങ്ങൾ തേടി ആത്മാവിനെ ഒഴിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ഈ മൊഴിമാറ്റ സിനിമ പറയുന്നത്.


കൗശിക് പേഗല്ല സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ പരമേശ്വരൻ,ബെല്ലിംകൊണ്ട സായി ശ്രീനിവാസനും മുഖ്യവേഷം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Monday, October 27, 2025

നെല്ലിക്കാം പൊയിൽ നൈറ്റ് റൈഡേഴ്സ്

 



നമ്മുടെ സിനിമയിൽ ഇപ്പൊൾ ഭൂത പ്രേത മിത്തുകൾ ഇറങ്ങിയിരിക്കുന്ന സമയമാണ് എന്ന് തോന്നുന്നു...ഓരോ കാലത്തും ഒരേ ജേണറിൽ കുറെ സിനിമകൾ വരും..ബോക്സോഫീസിൽ കാലിടറുന്നത് വരെ അതിൻ്റെ അംശങ്ങൾ അവിടെയും ഇവിടെയുമായി കുത്തിനിറക്കും.


സുമതി വളവ് എന്ന ചിത്രം പണം വാരിയിട്ടുണ്ട് എങ്കിൽ ഇതു അതിൽ കൂടുതൽ പണക്കിലുക്കം ഉണ്ടാക്കണം..കാരണം അത് "അബദ്ധം" ആയിരുന്നു എങ്കിൽ ഇതിൽ ലോജിക്ക് ഉണ്ട് .. ഇതു വിശ്വാസനീയമാണ്.


പക്ഷെ നമ്മുടെ പ്രേക്ഷകരെ 

പ്രഡിക്ട് ചെയ്യാൻ പറ്റില്ല...കുറെയേറെ പേര് താരാടിമകൾ ആണ് കുറേയേറെപേർ തള്ളിൽ വിശ്വസിക്കുന്നവരും..അതിനിടയിൽ ചെറിയൊരു വിഭാഗം മാത്രമാണ് ആസ്വദിച്ചു കാണുന്നവൻ..അതുകൊണ്ടാണ് തിയേറ്ററിൽ പൊട്ടിയ പല സിനിമക്കും ഒട്ടിട്ടി വന്നാൽ നല്ല അഭിപ്രായം വരുന്നത്.


പണ്ട് ചെറുപ്പത്തിൽ കേട്ട് ഭയന്ന ഒരു "മൂരിക്കാൽ " കഥയുടെ സിനിമാവിഷ്കാരമാണ് ഈ സിനിമ അതിൽ മിത്തും ഭീതിയും വിശ്വാസവും ഒക്കെ കലർത്തിയിരിക്കുന്നു.


ഒരു നാടിനെ നടുക്കികൊണ്ട് മൂരിക്കാൽ ഉള്ള ഭീകരരൂപം എല്ലാവരെയും പേടിപ്പിക്കുന്നു.ആക്രമിക്കുന്നു..ചില നാട്ടുകാർ അതിൻ്റെ പിന്നാമ്പുറം തേടി പോകുന്നതും യാഥാർത്ഥ്യം തിരയുന്നത് ഒക്കെ പ്രേമവും ഫ്രണ്ട്ഷിപ്പും മിത്തും ഒക്കെ ചേർത്ത് പറഞ്ഞിരിക്കുന്നു.


സസ്പെൻസ് മുമ്പെ വെളിപ്പെടുത്തിയത് കൊണ്ട് ക്ലൈമാക്സ് അല്പം കല്ലുകടി ഉണ്ടാക്കിയെങ്കിലും നൗഫൽ അബ്ദുല്ലയുടെ സംവിധാന മികവ് കൊണ്ട് തന്നെ മാത്യു നായകനായ ഈ സിനിമ ആകർഷണമാണ്..


പ്ര.മോ.ദി.സം

Sunday, October 26, 2025

തബാച്ചി

  



ചെറുപ്പത്തിൽ ചോറ് തിന്നില്ലെങ്കിൽ അതായത് കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ  തബാച്ചി വരും എന്ന് പറഞ്ഞു പേടിപ്പിക്കുനായിരുന്നു.ദൈവങ്ങൾ രൂപങ്ങളിലും ഫോട്ടോയിലും ഒതുങ്ങി പോകുമ്പോൾ ദൈവത്തിൻ്റെ കാര്യകാരനായ തബാചി ആയിരുന്നു "പുറത്തിറങ്ങി" നടക്കുക.


കോമരമായും  അധികാരിയായും  മടയൻ ആയും ഒരോരോ ആരാധനാലയങ്ങളിൽ മാറ്റം വരുന്നു എങ്കിലും കോമരത്തിനെയാണ് അങ്ങിനെ കരുതുന്നത് എന്നാണ് അറിവ്.


ഒരു കോമരത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ദുരന്തങ്ങളുമാണ് സിനിമയിൽ കൂടി അവതരിപ്പിക്കുന്നത്.


വിശ്വാസവും ജീവിതവും ഒക്കെ ഇഴ ചേർന്ന് പോകുന്ന സിനിമയിൽ ആചാരങ്ങളും അവയുടെ നിലനിൽപ്പും ഒക്കെ കൃത്യമായി പറഞ്ഞു പോകുന്നുണ്ട്..


ദൈവത്തിനു വേണ്ടി ജീവിതം സമർപ്പിച്ചയാളുടെ കുടുംബത്തിന് പ്രശ്നം ഉണ്ടാകുമ്പോൾ  അമ്പലകമ്മറ്റിക്കാർ എന്തിന് സ്വന്തം ആൾക്കാർ പോലും ഭക്തിയുടെയും വിശ്വാസത്തിൻ്റെയും പേരിൽ അവരെ ഒട്ടപെടുത്തുന്നത് വരച്ചു കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

വത്സല ക്ലബ്

 



ഈ സിനിമയെ കുറിച്ച് ഒട്ടിട്ടി വരുന്നത് വരെ ഒന്നും കേട്ടിട്ടില്ല..ധ്യാനിൻ്റെ ഫോട്ടോ ഒക്കെ വെച്ച് പരസ്യം കണ്ടപ്പോൾ ഈ ചെക്കന്  എന്തുമാത്രം സിനിമയും സമയവും ആണ്  വേറെ "പണിയൊന്നും" ഇല്ലെയെന്നു തോന്നി പോയതാണ്..കൂടെ കുറെ പഴയതും പുതിയതുമായ മുഖങ്ങൾ,പുതിയ അണിയറക്കാർ ഒക്കെയായത് കൊണ്ട് തലവെച്ച് കൊടുത്തു.


ഒരു റീൽ അടിച്ചു പരത്തി ഒരു സിനിമയാക്കിയാൽ എങ്ങനെയുണ്ടാകും അതാണിത്..കോമഡിയാണോ ,കുടുംബകഥയാണോ അങ്ങിനെ ഒരു ജേർണറിലും പെടുത്താൻ കഴിയാത്ത വധം.


പിന്നെ ധ്യാൻ ഒറ്റിട്ടിക്കു കാഴ്ചക്കാരെ ഉണ്ടാക്കാൻ വേണ്ടി മാത്രം  ഉള്ളതാണ്..ഒന്നോ രണ്ടോ സീനിൽ അവസാനം ഉണ്ട്... അത് പോലും മുതലെടുക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടില്ല..


നടക്കാത്ത കാര്യമാണ്  പറയുന്നത് എങ്കിലും വ്യതസ്തമായ  നല്ലൊരു ത്രെഡ് ആയിട്ട് കൂടി നല്ലനിലയിൽ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.


പ്ര.മോ ദി.സം

ശക്തി തിരുമുരുകൻ

 



വിജയ് ആൻ്റണി നല്ല കഴിവുള്ള കലാകാരനാണ്..സകലകലാ വല്ലഭൻ അല്ലെങ്കിലും പിന്നണിയിൽ തന്നെ കുറെയേറെ കാര്യങ്ങള് അദ്ദേഹം ചെയ്യുന്നുണ്ട്..ഇപ്പൊൾ ഉള്ള പല നടന്മാരെക്കാൾ ടാലൻ്റ് ഉണ്ടായിട്ടും പലപ്പോഴും അവരുടെയൊക്കെ പിന്നിൽ നിൽക്കുവാൻ ആണ് യോഗം.


ചിത്രങ്ങൾ അടിക്കടി വരുന്നു എങ്കിലും പലപ്പോഴും അദ്ദേഹത്തിൻ്റെ ഓടിയൻസിനിടയിൽ മാത്രം ചർച്ച ചെയ്തു ഒതുങ്ങി പോവുന്നു.വരുന്ന പല ചിത്രങ്ങൾക്കും പബ്ലിസിറ്റി കൊടുക്കുവാൻ അല്ലെങ്കിൽ കിട്ടുവാൻ അദ്ദേഹം ശ്രമിക്കുന്നില്ല എന്നാണ് തോന്നുന്നത്.


നമ്മുടെ നാട്ടിലെ രാഷ്ട്രീയ,ഉദ്യോഗസ്ഥ ബ്യൂറോക്യാറ്റ്കളുടെ അഴിമതി കഥ പറയുന്ന ചിത്രം നല്ല രീതിയിൽ കൈകാര്യം ചെയ്തു എങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചിത്രം ഒരുക്കുവാൻ കഴിഞ്ഞിട്ടില്ല.


സാധാരണക്കാരെ തഴഞ്ഞു സമ്പന്നർക്ക് കുടപിടിക്കുന്ന അധികാര ഭരണ വർഗ്ഗത്തിൻ്റെ ചൂഷണങ്ങൾ  പറയുന്ന ചിത്രം എങ്ങും എത്താതെ പോയി എന്ന് വേണമെങ്കിൽ പറയാം 


പ്ര.മോ.ദി.സം

Thursday, October 23, 2025

ബൈസൻ

  



നമ്മുടെ ടീം തിരഞ്ഞെടുപ്പ് ഒരിക്കലും ടാലൻ്റിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഇപ്പോഴത്തെ ക്രിക്കറ്റ് ടീം..ക്രിക്കറ്റിൽ മാത്രമല്ല സെലക്ഷൻ കമ്മിറ്റി എന്ന പേരിൽ ബോർഡിൽ ഉണ്ടാകുന്ന പലർക്കും കളിയെ കുറിച്ച് വലിയ പിടിപ്പാടുകൾ ഉണ്ടാവില്ല..


രാഷ്ട്രീയം,പണം,ജാതി,ദേശം,റെക്കമണ്ട് എന്നിവയൊക്കെ ടീമിനെ തീരുമാനിക്കുന്നത് കൊണ്ടാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള നമ്മൾ ഒളിംപിക്സിലും മറ്റും എങ്ങും എത്താതെ പോകുന്നത്.


ജാതിയും, രാഷ്ട്രീയവും ദേശവും ,ഭാഷയും ടീം ഉണ്ടാക്കിയപ്പോൾ  ഇന്ത്യൻ ടീമിൽ നിന്ന് പലപ്പോളും പുറത്തിരിക്കേണ്ടി വന്ന കിട്ട എന്ന കബടിക്കാരൻ്റെ കഥയാണ്  കാട്ടു പോത്ത് എന്നർത്ഥം വരുന്ന ബൈസൺ കാലമാടൻ.


ചെറുപ്പം മുതൽ കബഡി കളിക്കാരനാകണം എന്ന് ആഗ്രഹിച്ച കിട്ടക്ക് നാട്ടിലെ രണ്ടു പ്രബലരുടെ തമ്മിൽ തല്ല് കൊണ്ട് അച്ഛൻ അനുവാദം നൽകുന്നില്ല..കബഡി കളിക്കാർ രണ്ടു ചേരിയില് ആയതു കൊണ്ട് തൻ്റെ മകനും അവരുടെ ഗുണ്ടയായി മാറും എന്ന ഭയം.


അവൻ്റെ ടാലൻ്റ് കണ്ടുപിടിച്ച മാസ്റ്റർ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കുന്നതും പിന്നീട് ഉയരങ്ങളിൽ എത്തുവാൻ വേണ്ടിയുള്ള അവൻ്റെ പ്രയത്നവും അതിൻ്റെ കട മ്പകളും മറ്റുമാണ് മാരി ശെൽവരാജ് ഈ സിനിമയിൽ കൂടി പറയുന്നത്.


തമിഴ് ഗ്രാമങ്ങളിലെ ചേരി പോരും ജാതി, കുലം തിരിച്ചുള്ള സംഘടങ്ങളും ചേർത്ത് പറയുന്ന സിനിമയിൽ കുടുംബബന്ധങ്ങളുടെ തീവ്രത്കളുടെ കഥകൂടി ധ്രുവ് വിക്രം,അനുപമ,രജീഷ,പശുപതി അഭിനയിക്കുന്ന ചിത്രത്തിൽ കാണാം.


പ്ര.മോ ദി.സം

ചാട്ടുളി

 



കാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന എല്ലാവർക്കും പ്രിയപെട്ട മാരി..ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അടുത്തുള്ള ടൗൺ തൊട്ടു  കാട്ടിലെ ആദിവാസികൾക്ക് വരെ പ്രിയപ്പെട്ടവൻ.പരോപകാരി


ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ  ആന കൊന്നത് കൊണ്ട്  അനാഥനായ കാടിൻ്റെ ആഴം അറിയുന്ന അയാൾക്ക് വാച്ച രുടെ ജോലി ഉണ്ടായിരുന്നു എങ്കിലും ഒരപകടത്തിൽ പെട്ടപ്പോൾ കണ്ണിൻ്റെ കാഴ്ച പോയത് കൊണ്ട് നഷ്ടപ്പെടുന്നു.


കാട്ടിലെ ഉത്സവത്തിന്  മദആന ഇറങ്ങിയപ്പോൾ ചിന്നിച്ചിതറി ഓടിയ മാരിക്ക് മുന്നിൽ സഹായത്തിനു പരികേറ്റ് ഒരു യുവാവ് എത്തിയതോടെ കഥ മാറുകയാണ്. അന്ന് തന്നെ തൻ്റെ പ്രിയപ്പെട്ട മകളായി കരുതുന്ന കാട്ടിലെ യുവതിയെയും കാണാതെ പോയതോടെ അയാള് തകർന്നു പോകുന്നു.


കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുമ്പോൾ  അയാളുടെ ഭൂതകാലം വെളിപ്പെട്ടു വരുമ്പോൾ സിനിമ മറ്റൊരു ട്രാക്കിലേക്ക് മാറുന്നു.


കാട്ടിലെ ആൾക്കാരെ എന്നും അടിമകളായി കാണുന്ന ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ കൂടി പ്രതിപാദിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി,ഷാജൂൺ,ഷൈൻ ടോം എന്നിവരാണ് മുഖ്യവേഷത്തിൽ


പ്ര.മോ.ദി.സം

പാതിരാത്രി

 



ചില പോലീസുകാരുണ്ട്.ജോലിയിൽ നിന്നിറങ്ങിയാൽ പിന്നീട് അവിടുത്തെ സംഭവങ്ങൾ നമ്മളെ പറഞ്ഞു മനസ്സിലാക്കി തരുവാൻ വേണ്ടി സിനിമയിലൂടെ നമ്മളോട് സംവദിക്കുന്നവർ.


 ജോലിയിൽ ഇരിക്കുമ്പോൾ മേലുദ്യോഗസ്ഥനോട് ചെയ്യാൻ പറ്റാത്ത കാര്യങ്ങള് തൻ്റെ തൂലികയിൽ കൂടി പറഞ്ഞു അവരുടെ ഉള്ളിൽ നീറി കിടക്കുന്ന " പ്രതികാരം" അഭ്രപാളികളിൽ കൂടി ചെയ്യുന്നവർ.


ഇതുപോലത്തെ അനേകം സിനിമകൾ ഈ വർഷം തന്നെ വന്നു എങ്കിലും ഓരോ സിനിമയും വ്യതസ്ത സംഭവങ്ങൾ പറയുന്നത് കൊണ്ട് കണ്ടിരിക്കാം. 

റിയലസ്റ്റിക്ക് എന്ന പേരിൽ "റീൽസ് "സിനിമയാക്കുന്നത് ഇപ്പൊൾ പതിവായിരിക്കുന്നു.


ഒരു രാത്രിയിൽ റോന്തു ചുറ്റി നടക്കുന്ന രണ്ടു പോലീസുകാർ വല്യ സീരിയസ് അല്ലെന്നു കരുതി "ഒഴിവാക്കുന്ന" ഒരു കാര്യം അവരുടെ ജോലിയെ ബാധിച്ചപ്പോൾ അവർ സ്വതന്ത്രമായ അന്വേഷണത്തിൽ കൂടി സത്യം കാണുവാൻ ശ്രമിക്കുന്നതാണ് രത്തീന സംവിധാനം ചെയ്ത സിനിമ പറയുന്നത്.


ചില നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമ ജയിക്സ് ബിജോയിയുടെ സംഗീതം കൊണ്ട് ത്രില്ലിംഗ് മൂഡ് ലേക്ക് വരുന്നുണ്ട്.


പ്ര.മോ.ദി.സം

പെറ്റ് ഡിറ്റക്ടീവ്

 



സിനിമയുടെ ടീസറും പോസ്റ്ററും ഒക്കെ കണ്ടപ്പോൾ ഒരുതരം ശിക്കാരി ശംഭു ,സി ഐ ഡി മൂസ ജനുസ്സിൽ പെട്ട സിനിമ ആയിരിക്കും എന്ന് കരുതിയെങ്കിലും സിനിമ കണ്ടപ്പോൾ അത് അത്ര ഉറപ്പിക്കാൻ പറ്റിയില്ല.


ലോജിക്ക്  ഒക്കെ പോക്കറ്റിൽ ഇട്ടു രണ്ടു മണിക്കൂർ എൻ്റർടെയിനർ ആയി കാണാൻ കൊള്ളാം.അതൊക്കെ നവാഗതനായ പ്രണീഷ് വിജയൻ എഴുത്ത് കൊണ്ട് നൽകി സംവിധാനം ചെയ്തിട്ടുണ്ട്.


മെക്സിക്കോയിൽ പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ആൾ അവിടുത്തെ ഡോണിനെ പേടിച്ച് നാട്ടിൽ സെറ്റിൽ ആയി ഡിറ്റക്ടീവ് ഏജൻസി തുടങ്ങുന്നു എങ്കിലും അടു എന്താണെന്ന് അറിയാത്ത നാട്ടുകാരിൽ നിന്ന് സഹകരണം കിട്ടാത്തത് കൊണ്ട് പൂട്ടി കെട്ടുന്നു.


അതു പിന്നീട് മകൻ ഏറ്റെടുത്തു നടത്തി മുൻപത്തെ വഴിയിൽ കൂടി പോയെങ്കിലും ചില ശിക്കാരി ശംഭു ഇഫക്ട് കൊണ്ട്  ഒരു  പട്ടി കുട്ടിയെ കണ്ട് പിടിക്കുന്നതടക്കം ഒന്ന് രണ്ട് കേസുകൾ വിജയം വരിക്കുന്നു.


കുറെയേറെ പ്രിയദർശൻ സിനിമകൾ പ്രചോദനം ഉൾക്കൊണ്ട് പിന്നീട് സിനിമ "അവിയൽ " കഥാപാത്രങ്ങളെ  ഒക്കെ ആയി രൂപപ്പെടുത്തി പിന്നീട് അത് നല്ലൊരു അവിയൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ് കാണുന്നത്.


അവിയൽ കഷ്ണങ്ങൾ ഒക്കെ കൃത്യമായി മുറിച്ചു വെച്ച് എങ്കിലും അവസാനം ഉണ്ടാക്കി വരുമ്പോൾ അത്രക്ക് രുചി തോന്നിയില്ല എങ്കിലും കഴിക്കാൻ പ്രയാസം ഉണ്ടാവില്ല.


പ്ര.മോ.ദി.സം

Wednesday, October 22, 2025

ഡൂഡ്

  



പ്രദീപ് രംഗനാഥൻ ഒരു അൽഭുതമാണ്..ആരുടെയും സഹായമില്ലാതെ സ്വന്തമായി ചിത്രീകരിച്ചു സ്വന്തമായി അഭിനയിച്ച് സ്വന്തമായ എഡിറ്റ് ചെയ്തു കൊണ്ട് വിസ്മയിച്ച ആളെ ജയം രവി എന്ന നടൻ തിരിച്ചറിഞ്ഞു അവസരം കൊടുക്കുന്നു. കോമാളി എന്ന ചിത്രം കോടികൾ വാരിയപ്പോൾ  ശുക്രദശ തെളിഞ്ഞു..


പിന്നീട് ലൗ ടുഡേ,ഡ്രാഗൺ എന്നീ  വ്യതസ്ത ചിത്രങ്ങളിലൂടെ  ശ്രദ്ധിക്കപ്പെടുന്ന വിഷയത്തിലൂടെ തമിഴകം കീഴടക്കിയ അദ്ദേഹത്തിൻ്റെ പുതിയ സിനിമ ഡൂഡ് ഇപ്പൊൾ തന്നെ ദീപാവലി ബ്ലോക്ക് ബസ്റ്റർ ആയി കഴിഞ്ഞു.


ജാതിയും,പ്രേമവും,ഫ്രണ്ട്ഷിപ്പ് ഒക്കെ തമിഴകത്തിന് ഇഷ്ടപെട്ട വിഷയം ആയതുകൊണ്ട് തന്നെ ഇവയൊക്കെ കൂട്ടിക്കലർത്തി റൊമാൻ്റിക് സിനിമയാണ് കീർത്തീസ്വരൻ എന്ന പുതിയ സംവിധായകൻ  മമിത ബൈജുവിനെ അദ്ദേഹത്തിൻ്റെ  പെയർ ആക്കി പറഞ്ഞിരിക്കുന്നത്.


വിഷയത്തിന് പുതുമ ഇല്ലെങ്കിലും അത് സഞ്ചരിക്കുന്ന വഴി പുതുമ നിറഞ്ഞതാണ്.നമ്മൾ മലയാളത്തിൽ അടക്കം കണ്ട് പഴകിയ ഫ്രണ്ട് ഷിപ്പ് വഴിമാറി പ്രേമം ആകുന്നതും അത് വേണോ വേണ്ടയോ എന്ന തീരുമാനവും അതിനിടയിൽ ഉണ്ടാകുന്ന കടമ്പകളും ഒക്കെ രസകരമായി പറഞ്ഞിട്ടുണ്ട്..അതിനിടയിൽ വരുന്ന അഭ്യശങ്കറിൻ്റെ പാട്ടും ബി ജിഎം ഒക്കെ സിനിമയെ വേറൊരു ലെവലിൽ കൊണ്ട് പോകുന്നു.


പ്ര.മോ.ദി.സം

Monday, October 20, 2025

ഗാട്ടി

  



ആന്ധ്ര ഒഡീഷ ബോർഡറിൽ മലമുകളിൽ കൃഷിചെയ്യുന്ന കഞ്ചാവ് മുൻപ് ദൈവത്തിനു വേണ്ടിയാണ് എന്നുള്ള വിശ്വാസം ആയിരുന്നു..പിന്നീട് അതിലെ ബിസിനസ് അവസരങ്ങൾ തിരിച്ചറിഞ്ഞവർ കൃഷി ചെയ്യുന്നവരുടെ വിശ്വാസം ചൂഷണം ചെയ്തു അവിടുത്തെ മുതലാളിമാർ ആയി.


കൃഷിക്കാർ ജോലിക്കാരായ വെറും അടിമകളും..ഇവിടെ ഉല്പാദിപ്പിക്കുന്ന കഞ്ചാവ് പോലീസിനെയും മറ്റും വെട്ടിച്ച് മുതലാളിമാർക്ക് എത്തിക്കുന്ന സമൂഹത്തെ അവർ ഗാട്ടി എന്ന് പേരും വെച്ചു..


മുതലെടുപ്പ് എന്നും നടക്കില്ലല്ലോ..അവിടെ ചിലർ ചൂഷണം തിരിച്ചറിഞ്ഞു പ്രതികരിക്കുവാൻ തുടങ്ങി..അത് ഒരു സമൂഹം മുഴുവൻ ഏറ്റെടുത്തപ്പോൾ മുതലാളിമാർക്ക് പൊള്ളി.


പിന്നീട് ഉന്മൂലനം ആയിരുന്നു അവർ കൈകൊണ്ട നടപടികൾ..അവിശ്വസനീയമായ ചില ചെറുത്തു നിൽപ്പുകൾ ആണ് പിന്നീട് അങ്ങോട്ട്...അത് പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ചിത്രത്തിൻ്റെ പരാജയം.


അനുഷ്ക കുറേക്കാലം കഴിഞ്ഞ് വരുന്ന ചിത്രമായതിനാൽ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും ഒരു "സൂപ്പർ ഹീറോയിൻ" പരിവേഷം കൊടുക്കാൻ ശ്രമിച്ചത് വിനയായി..അതിനു പറ്റിയ ഒരു ഹോം വർക്ക് അവരോ അണിയറക്കാരോ ചെയ്തു കണ്ടില്ല.


പ്ര.മോ.ദി.സം

Friday, October 17, 2025

റാംബോ

 



ഒരു അമ്മ തൻ്റെ  മകനോട് പറയുന്നു ..നമുക്ക് ഇല്ലാത്തതിനെ കുറിച്ച് വേവലാതി പാടില്ല മറ്റുള്ളവർക്ക്  അത്ര കൂടി ഇല്ലാത്തത് എന്താണെന്ന് കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുക എന്നിട്ട് അവരെ സഹായിക്കുക..


മറ്റൊരിടത്ത് അച്ഛൻ മകനോട് പറയുന്നു..ഒന്നാമത് എത്തുന്നതാണ് പ്രധാനം..അതിനു വേണ്ടി എന്തും ചെയ്യാം ഒന്നാമൻ്റെ നാശം വരെ ഉണ്ടാക്കാം.


അമ്മയുടെ മകൻ  ബോക്‌സിംഗിൽ ഒന്നാമത് ആയതു കൊണ്ട് അച്ഛൻ്റെ മകൻ അവനു ഒന്നാമത് ആകുവാൻ കോച്ചിനെ സ്വാധീനിച്ചു മയക്കുമരുന്ന് കലർത്തി അവനെ ഡീബാർ ചെയ്യിക്കുന്നു.


വിധി എന്ന് പറയാം വീണ്ടും അവർ മറ്റൊരു കാര്യത്തിന് നേർക്ക് നേർ വരുന്നു.അവിടെയുള്ള ഏറ്റുമുട്ടൽ ആരു ജയിക്കും എന്തിന് വേണ്ടി ഇവർ കൊമ്പ് കോർക്കുന്നു എന്നതാണ് റാംബോ പറയുന്നത്..


തുടക്കം മുതൽ അല്പം സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രം ഇടവേളക്ക് ശേഷം കാര്യങ്ങള് ഒക്കെ മനസ്സിലാക്കി തരുന്നുണ്ട്..അതിനിടയിലെ ചെറിയൊരു ട്വിസ്റ്റ് കൊണ്ട് ആണ് ഈ  തില്ലർ മുന്നോട്ടു പോകുന്നത്.


അരുൾനിധി നായകനായി മുത്തയ്യ സംവിധാനം ചെയ്ത ചിത്രം .


പ്ര.മോ.ദി.സം